ഹര്‍ത്താല്‍; നാളത്തെ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ നാളത്തെ പരീക്ഷകള്‍ മാറ്റിവെച്ചു. ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നാളെ നടക്കാനിരിക്കുന്ന പരീക്ഷ ജനുവരി നാലിലേക്ക് മാറ്റി. വോക്കഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളാണ് മാറ്റിയത്. കേരള സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച്‌ ശബരിമല കര്‍മ്മ സമിതിയാണ് നാളെ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍

കോഴിക്കോട്: ശബരിമല കര്‍മസമിതി നാളെ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തള്ളി വ്യാപാരികള്‍. സംസ്ഥാനത്തെ മുഴുവന്‍ കടകളും നാളെ തുറക്കുമെന്ന് വ്യാപാരി സംഘടനാ നേതാക്കള്‍ അറിയിച്ചു. നാളെ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സുപ്രീംകോടതി വിധി അനുസരിച്ച്‌ രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചത് ആചാരലംഘനമാണെന്ന് പറഞ്ഞാണ് സംഘപരിവാറിന്‍റെ ഹര്‍ത്താല്‍. ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച ബിജെപി, രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന്‍റെ മറവില്‍ സംസ്ഥാനത്തിന്‍റെ വിവിധ […]

സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച ഹ​ര്‍​ത്താലിന് ആഹ്വാനം

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ വ്യഴാഴ്ച്ച സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വനം നല്‍കിയിരിക്കുന്നത്. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ര​ണ്ടു ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ​ത്തി​നും ആ​ഹ്വാ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.  സംസ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഭ​ക്ത​രെ വ​ഞ്ചി​ച്ച​താ​യി ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി നേ​താ​വ് കെ.​ പി ശ​ശി​ക​ല പ​റ​ഞ്ഞു. മുഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച്‌ ഹൈ​ന്ദ​വ​രോ​ട് മാ​പ്പ് പ​റ​യ​ണം. യു​വ​തി​ക​ളെ ഒ​ളി​ച്ചു ​ക​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി ഭീ​രു​വും വ​ഞ്ച​ക​നു​മാ​ണെ​ന്ന് ശ​ശി​ക​ല പ​റ​ഞ്ഞു.  

കേരളത്തിലെ ഹര്‍ത്താലിനെ ശക്തമായി നേരിടാന്‍ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ

കോഴിക്കോട്: കേരത്തിലെ ഹര്‍ത്താലിനെ ശക്തമായ രീതിയില്‍ നേരിടാന്‍ ഒരുങ്ങുകയാണ് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ. ഹര്‍ത്താല്‍ ദിവസങ്ങളില്‍ കേരത്തിലെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാനും, സ്വകാര്യ ബസുകള്‍ ഓടിക്കാനും തീരുമാനിച്ചിരിക്കുകയാണ്. കോഴിക്കോട് ഇന്ന് ചേര്‍ന്ന യോഗമാണ് പുതിയ തീരുമാനം എടുത്തത്. അടുത്ത വര്‍ഷം ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കാനും യോഗത്തില്‍ തീരുമാനമായി. ഹര്‍ത്താല്‍ മൂലം വ്യവസായികള്‍ക്കുണ്ടാകുന്ന നഷ്ട്ടം വളരെ വലുതാണ്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇനി മുതല്‍ എന്ത് ഹര്‍ത്താല്‍ ആയാലും കടകള്‍ എല്ലാം തുറന്ന് പ്രവര്‍ത്തിക്കും. […]

ഇനിയൊരു ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍

കോഴിക്കോട്: തുടര്‍ച്ചയായി നടക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കാന്‍ വ്യാപാരി സമൂഹം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഇനിയൊരു ഹര്‍ത്താലുമായി സഹകരിക്കേണ്ടെന്ന് കോഴിക്കോട്ടെ വ്യാപാരികള്‍ ഒന്നടങ്കം തീരുമാനിച്ചു. മാസത്തില്‍ രണ്ടു ഹര്‍ത്താല്‍ വീതം നടക്കുന്നതിനാല്‍ ലക്ഷങ്ങളുടെ വരുമാന നഷ്ടമുണ്ടാകുന്നുവെന്ന കാരണമാണ് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനിടെ തിരുവനന്തപുരം പാങ്ങോട് ബലമായി കടകള്‍ അടപ്പിക്കാന്‍ എത്തിയ ഹര്‍ത്താല്‍ അനുകൂലികളെ വ്യാപാരികള്‍ ഒന്നടങ്കം തടഞ്ഞു. കടകള്‍ അടയ്ക്കില്ലെന്ന് നിലപാടെടുത്താണ് വ്യാപാരികള്‍ ഹര്‍ത്താല്‍ അനുകൂലികളെ തടഞ്ഞത്. ശബരിമല ദര്‍ശനത്തിന് പോയ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിന്‍റെ […]

ബിജെപിയുടെ സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു; നാളെ ഹര്‍ത്താലിന് ആഹ്വാനം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണ് പെട്രോളൊഴിച്ചു തീകൊളുത്തിയത്. 49 വയസ്സായിരുന്നു. ബിജെപി നേതാവ് സി.കെ. പത്മനാഭന്‍റെ സമരപ്പന്തലിനു തൊട്ടുമുമ്പിലായിരുന്നു സംഭവം. സി.കെ പത്മനാഭനോടൊപ്പം 70 ഓളം പ്രവര്‍ത്തകരും സമരപ്പന്തലിലുണ്ടായിരുന്നു. വ്യാഴാഴ്ച  പുലര്‍ച്ചെ രണ്ടു മണിയോടെ സമരപ്പന്തലിന് എതിര്‍വശത്തുള്ള ക്യാപ്പിറ്റല്‍ ടവറിന് മുന്നില്‍ നിന്ന് തീകൊളുത്തിയ വേണുഗോപാലന്‍ ശരണമന്ത്രം ചൊല്ലി എതിര്‍വശത്തുള്ള സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാള്‍ പെട്രോള്‍ ദേഹത്ത് ഒഴിക്കുന്നത് കണ്ട് സമരപ്പന്തലിലുള്ളവര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. […]

തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരത്ത്  നാളെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കുക, ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള കള്ള കേസുകള്‍ പിന്‍വലിക്കുക, എ.എന്‍ രാധാകൃഷ്‌ണന്‍റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുക തുടങ്ങിയവ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്‌. മാര്‍ച്ച്‌ സംഘര്‍ഷത്തിന് വഴിമാറിയത്തോടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിക്കുകയായിരുന്നു.

ശബരിമല ദര്‍ശനത്തിനുപോയി കാണാതായയാളുടെ മൃതദേഹം കണ്ടെത്തി; പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനുപോയി കാണാതായയാളുടെ മൃതദേഹം നിലയ്ക്കലിനടുത്തുള്ള കമ്പകത്തുംവളവിന് സമീപം കണ്ടെത്തി. ലോട്ടറി വ്യാപാരിയായ പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്‍റെ(60) മൃതദേഹവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുമാണ് വ്യാഴാഴ്ച വൈകീട്ട് റോഡിന് സമീപമുള്ള താഴ്ചയില്‍ കണ്ടെത്തിയത്. അപകടമരണമാകാമെന്നാണു പൊലീസ് ഭാഷ്യം. എന്നാല്‍ തുലമാസ പൂജയോട് അനുബന്ധിച്ച് ശബരിമല നട തുറന്നപ്പോഴുണ്ടായ പൊലീസ് നടപടിയിലാണ് ശിവദാസന്‍ കൊല്ലപ്പെട്ടതെന്ന് ബിജെപി ആരോപിക്കുന്നു. ഒക്ടോബര്‍ 18ന് രാവിലെ സ്‌കൂട്ടറില്‍ ശബരിമലയിലേക്ക് പോയതായി ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. എല്ലാ മലയാളമാസവും ഒന്നാം തീയതി ശബരിമലയ്ക്ക് […]

നാളത്തെ ഹര്‍ത്താലില്‍ അക്രമമുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ശബരിമല സംരക്ഷണസമിതി നാളെ നടത്തുന്ന ഹര്‍ത്താലില്‍ ഗതാഗതം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി,ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍, എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കുമെന്നും സംസ്ഥാനമൊട്ടാകെ പൊലീസ് സേനയെ വിന്യസിപ്പിക്കുമെന്നും ഡിജിപി പറഞ്ഞു.

24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല സംരക്ഷണസമിതി

പത്തനംതിട്ട: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലുറച്ച് ശബരിമല സംരക്ഷണസമിതി. ശബരിമല മേഖലയില്‍ കടുത്ത പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. അതിനിടെ സമരപന്തല്‍ പൊളിച്ച് നീക്കിയും ലാത്തി വീശിയും പൊലീസും രംഗത്തുണ്ട്. ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ഡിജിപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമനുവദിച്ച സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിർമ്മാണം നടത്താന്‍ തയ്യാറാകണമെന്ന നിലപാടിലാണ് ശബരിമല സംരക്ഷണസമിതി.    ആവശ്യം വ്യക്തമാക്കി ഇന്നു രാത്രി 12 മുതൽ നാളെ രാത്രി 12 വരെ 24 […]