നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍

കോഴിക്കോട്: ശബരിമല കര്‍മസമിതി നാളെ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തള്ളി വ്യാപാരികള്‍. സംസ്ഥാനത്തെ മുഴുവന്‍ കടകളും നാളെ തുറക്കുമെന്ന് വ്യാപാരി സംഘടനാ നേതാക്കള്‍ അറിയിച്ചു.

നാളെ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സുപ്രീംകോടതി വിധി അനുസരിച്ച്‌ രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചത് ആചാരലംഘനമാണെന്ന് പറഞ്ഞാണ് സംഘപരിവാറിന്‍റെ ഹര്‍ത്താല്‍. ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച ബിജെപി, രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹര്‍ത്താലിന്‍റെ മറവില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടാനുള്ള നീക്കത്തിലാണ് സംഘപരിവാര്‍. ശബരിമല വിഷയം മുന്‍ നിര്‍ത്തി ബിജെപി നടത്തുന്ന ഏഴാമത്തെ ഹര്‍ത്താലാണിത്.

prp

Related posts

Leave a Reply

*