അഞ്ച് വര്‍ഷത്തിനിടെ വ്യവസായികളില്‍ നിന്നും ബിജെപിക്ക് ലഭിച്ച സംഭാവന 705.81 കോടി രൂപ

ന്യൂഡല്‍ഹി: ദേശീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റ് കമ്ബനികളില്‍ നിന്ന് കോടികള്‍ സംഭാവനയായി ലഭിക്കുന്നതായി റിപ്പോര്‍ട്ട്. സന്നദ്ധ സംഘടനയായ അസോസിയോഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ദേശീയ പാര്‍ട്ടികള്‍ അഞ്ച് വര്‍ഷത്തിനിടെ 956.77 കോടി രൂപ സംഭാവനയായി സ്വീകരിച്ചതായി പറയുന്നു. ഇതില്‍ ഭൂരിഭാഗവും (705.81കോടി) ബി.ജെ.പിയുടെ അക്കൗണ്ടിലേക്കാണ് എത്തിയിരിക്കുന്നത്. 2012 മുതല്‍ 2016 വരെയുള്ള സംഭാവനകളാണ് സംഘടന പരിശോധിച്ചത്.

2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം മാത്രം 2987 കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പാര്‍ട്ടിക്ക് സംഭാവന നല്‍കി. അതേസമയം 167 സ്ഥാപനങ്ങളില്‍ നിന്നായി 198.16 കോടിയാണ് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ലഭിച്ചത്. എന്‍.സി.പിക്ക് 50.73 കോടി രൂപയും സി.പി.എമ്മിന് 1.89 കോടിയും സി.പി.ഐക്ക് 18 ലക്ഷം രൂപയും സംഭാവനയായി കിട്ടി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ടീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.

റിയല്‍ എസ്റ്റേറ്റ്, ഖനനം, വൈദ്യുതി മേഖലകളിലുള്ള കമ്ബനികളില്‍ നിന്നാണ് ബി.ജെ.പിക്ക് ഫണ്ട് കൂടുതലായും ലഭിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടുകള്‍ വിവരാവകാശ നിയമപ്രകാരത്തിന്റെ പരിധിയില്‍ പെടുന്നില്ല. അതിനാല്‍ തന്നെ വലിയൊരു പങ്ക് സംഭാവനകളുടെയും ഉറവിടം വെളിപ്പെടുത്തിയിട്ടില്ല.

prp

Related posts

Leave a Reply

*