സ്പെയിനില്‍ വീണ്ടും ഭീകരാക്രമണ ശ്രമം; അഞ്ച് ഭീകരരെ വധിച്ചു

മാഡ്രിഡ്: 13 പേര്‍ കൊല്ലപ്പെട്ട ബാഴ്സലോണ ഭീകരാക്രമണത്തിന് ശേഷം സ്പെയിനില്‍ വീണ്ടും ഭീകരാക്രമണത്തിന് ശ്രമം. ബാഴ്സലോണക്ക് പിന്നാലെ കാംബ്രില്‍സിലും ആക്രമണത്തിന് ശ്രമം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പേരെ പൊലീസ് വധിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ബാഴ്സലോണയിലെ പ്രധാന വാണിജ്യ, ടൂറിസ്റ്റ് കേന്ദ്രമായ റാസ് ലംബ്ലാസില്‍ കാല്‍നാടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചുകയറ്റിയായിരുന്നു ഭീകരരുടെ ആക്രമണം.

നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്. സ്പെയിനിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകളെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.

 

prp

Leave a Reply

*