ഓഖി മരണസംഖ്യ ഉയരുന്നു; കണ്ണൂരില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി

കണ്ണൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. കണ്ണൂരിലെ ഏഴിമലയില്‍നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

ബേപ്പൂരില്‍ നിന്നുള്ള തെരച്ചില്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴീക്കല്‍ ഹാര്‍ബറിലേക്ക് കൊണ്ടുവന്ന ശേഷം ആശുപത്രിയിലേക്ക് മാറ്റും. ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 75 ആയി.

ബുധനാഴ്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലാണ് മൃതദേഹം കണ്ടെത്തിയത്. ചീഞ്ഞ് അഴുകിയ നിലയിലായിരുന്ന മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാസര്‍ഗോഡ് തീരത്തു നിന്നാണ് മറ്റൊരു മൃതദേഹം ലഭിച്ചത്.

 

 

prp

Related posts

Leave a Reply

*