നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ ബെല്‍ജിയം സര്‍ക്കാര്‍

സിറ്റി ഓഫ് ബ്രസല്‍സ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിയുടെ ബെല്‍ജിയത്തെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

രണ്ട് അക്കൗണ്ടുകളാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നിര്‍ദേശപ്രകാരം ബെല്‍ജിയം സര്‍ക്കാര്‍ മരവിപ്പിച്ചത്. തട്ടിപ്പു നടത്തി നേടിയ കോടിക്കണക്കിനു രൂപ നീരവ് മോദി വിദേശരാജ്യങ്ങളിലെവിടെയോ നിക്ഷേപിച്ചിരിക്കുകയാണെന്നു എന്‍ഫോഴ്സ്മെന്‍റ് നേരത്തേ വ്യക്തമാക്കിയിരുന്നു.

നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,578 കോടിയുടെ തട്ടിപ്പു നടത്തിയാണ് മുങ്ങിയിരിക്കുന്നത്. നീരവിന്‍റെ ഇന്ത്യയിലെ സ്ഥാപനങ്ങളിലും വസതികളിലും നടന്ന റെയ്ഡില്‍ കോടികളുടെ സ്വത്ത് കണ്ടെത്തിയിരുന്നു.

prp

Related posts

Leave a Reply

*