നികുതി വെട്ടിപ്പ് കേസ്; അമലാപോള്‍ ഇന്ന് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകും

തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ വാഹനം വ്യാജവിലാസത്തില്‍ രജിസ്ട്രര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ നടി അമലാപോള്‍ ഇന്ന് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകും. ഇന്നു രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ അമലയെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. നികുതി ഒഴിവാക്കാന്‍ വാഹനം പുതുച്ചരേിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തുവെന്നതാണ് അമലയ്ക്ക് എതിരെയുള്ള കേസ്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ അമലാ പോള്‍ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകാനായിരുന്നു കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇതാദ്യമായാണ് […]

ബോബി ചെമ്മണ്ണൂരിനെതിരെ അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പിന്‍റെ ചെയര്‍മാനും മാനേജിംങ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂരിനെതിരെ അറസ്റ്റ് വാറണ്ട്. സഹോദരന്‍റെ സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ തിരിമറി നടത്തിയ സംഭവത്തിലാണ് ബോബിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജനുവരി 10ന് ഹാജരാകുന്നതിനായി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്. കോടതി വിചാരണക്കായി സമന്‍സ് കൈപ്പറ്റിയിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ബോബി ചെമ്മണ്ണൂരിനെതിരായ നടപടി കോടതി സ്വീകരിച്ചത്. 2007ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബോബി ചെമ്മണ്ണൂരിന്‍റെ അനുജന്‍ സി.ഡി.ബോസിന്‍റെ ഉടമസ്ഥതയില്‍ പാലക്കാട് ജിബി […]

സരിതയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദ്ദേശിച്ചത് ഗണേഷ്കുമാറെന്ന് ഫെനി

കൊട്ടാരക്കര: കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുന്‍മന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കളുടെയും പേരുകള്‍ അടങ്ങിയ നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്തത് കെബി ഗണേഷ്കുമാര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരമെന്നു മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സരിതയുടെ കത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുധീര്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് ഫെനിയുടെ മൊഴി. ഇത് സംബന്ധിച്ച ഗൂഢാലോചന […]

മലപോലെ വന്നു, എലിപോലെ പോയി; 2ജി അഴിമതിയില്‍ പ്രതികരണവുമായി എംവി ജയരാജന്‍

തിരുവനന്തപുരം: ടുജി സ്പെക്‌ട്രം വിധിയില്‍ പ്രതികരണവുമായി എംവി ജയരാജന്‍. അദ്ദേഹം തന്‍റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. മലപോലെ വന്നു, എലിപോലെ പോയി എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് തുടങ്ങുന്നത്. ”ടുജി സ്പെക്‌ട്രം അഴിമതിക്കേസില്‍ പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടത് ജനങ്ങളിലാകെ ഞെട്ടലുണ്ടാക്കി. ടുജി സ്പെക്‌ട്രം അഴിമതി രാജ്യത്ത് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ ഒന്നായിരുന്നു. സിബിഐയാണ് അന്വേഷണം നടത്തിയത്. രാജ്യത്തെ മികച്ച അന്വേഷണ ഏജന്‍സിയാണ് സിബിഐ കോടതി പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കാന്‍ കാരണമായത് ഫലപ്രദമായി കേസ് അന്വേഷിക്കുന്നതില്‍ അന്വേഷണ ഏജന്‍സിയും പ്രോസിക്യൂഷനും പരാജയപ്പെട്ടതുകൊണ്ടാണ്. ലേലമൊന്നും […]

2 ജി കേസിലെ കോടതി വിധി സ്വയം സംസാരിക്കുന്നു; മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: 2 ജി കേസിലെ കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഒരു തരത്തിലുള്ള ആത്മപ്രശംസയും തനിക്കാവശ്യമില്ല. യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വന്‍ ആരോപണങ്ങളില്‍ അടിത്തറയില്ലെന്ന് കോടതി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും യു.പി.എ സര്‍ക്കാറിനെ അകാരണമായി വേട്ടയാടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.പി.എ നേതാക്കളായ കപില്‍ സിബല്‍, മനീഷ് തിവാരി, വീരപ്പ മൊയ് ലി എന്നിവര്‍ മുന്‍ സി.എ.ജിയായിരുന്ന വിനോദ് റായിയെ വിമര്‍ശിച്ചു. വിനോദ് റായ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി വിധിക്ക് ശേഷം കോണ്‍ഗ്രസ്സ് നേതാക്കള്‍ […]

2ജി സ്പെക്‌ട്രം കേസ്; എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടുജി അഴിമതിക്കേസില്‍ രാജയും കനിമൊഴിയും ഉള്‍പ്പെട്ടെ എല്ലാ പ്രതികളെയും കോടതി  വെറുതേ വിട്ടു. മു​​ന്‍ ടെ​​ലി​​കോം മ​​ന്ത്രി​​യും ഡി.​​എം.​​കെ നേ​​താ​​വു​​മാ​​യ എ. ​​രാ​​ജ, ക​​രു​​ണാ​​നി​​ധി​​യു​​ടെ മ​​ക​​ളും രാ​​ജ്യ​​സ​​ഭ എം.​​പി​​യു​​മാ​​യ ക​​നി​​മൊ​​ഴി, മു​​ന്‍ ടെ​​ലി​​കോം സെ​​ക്ര​​ട്ട​​റി സി​​ദ്ധാ​​ര്‍​​ഥ ബ​​റു​​വ, ബോ​​ളി​​വു​​ഡ്​ നി​​ര്‍​​മാ​​താ​​വ്​ ക​​രീം മൊ​​റാ​​നി, വ്യ​​വ​​സാ​​യി ഷാ​​ഹി​​ദ്​ ബ​​ല്‍​​വ, അ​​നി​​ല്‍ അം​​ബാ​​നി​​യു​​ടെ റി​​ല​​യ​​ന്‍​​സ്​ ഗ്രൂ​​പ്പിന്‍റെ മു​​ന്‍ മാ​​നേ​​ജി​​ങ്​ ഡ​​യ​​റ​​ക്​​​ട​​ര്‍ ഗൗ​​തം ഡോ​​ഷി തു​​ട​​ങ്ങി​​യ​​വ​​രെയാണ് വെറുതെ വിട്ടത്. 2011 നവംബര്‍ 11ന് ആരംഭിച്ച വിചാരണ 2017ഏപ്രില്‍ 19നാണ് […]

2 ജി സ്പെക്‌ട്രം അഴിമതി; നിര്‍ണ്ണായക വിധി ഇന്ന്

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ  2 ജി സ്പെക്‌ട്രം അഴിമതിക്കേസിന്‍റെ വിധി ഇന്ന്. മുന്‍ കേന്ദ്രവാര്‍ത്താവിതരണമന്ത്രി എ.രാജ, ഡിഎംകെ എംപി കനിമൊഴി തുടങ്ങിയവരും റിലയന്‍സ് ഉള്‍പ്പെടെ സ്വകാര്യ ടെലികോം കമ്പനികളുമാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി രാവിലെ പത്തരയ്ക്കാണ് വിധി പറയുന്നത്. മൂന്ന് കേസുകളിലാണ് പട്യാല പ്രത്യേക സിബിഐ കോടതി വിധിക്കുക. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച്‌ ആറര വര്‍ഷം പിന്നിട്ട ശേഷമാണ് കേസിലെ വിധി വരുന്നത്. മന്ത്രി രാജയുടെയും ഡി.എം.കെ രാജ്യസഭാംഗവും കരുണാനിധിയുടെ മകളുമായ […]

സുരേഷ്ഗോപി കുടുങ്ങി; വ്യാജ രേഖ ചമച്ച്‌ വാഹനം രജിസ്റ്റര്‍ ചെയ്തതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: നടനും ബിജെപി എം.പിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ചമച്ച്‌ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയതായാണ് കണ്ടെത്തല്‍. വ്യാജ രേഖയുണ്ടാക്കിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സുരേഷ് ഗോപി മോട്ടോര്‍ വാഹനവകുപ്പിന് രേഖകള്‍ നല്‍കിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എംപിയായതിന് മുമ്പും ശേഷവുമായി  രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്ട്രേഷന്‍ നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി […]