നികുതി വെട്ടിപ്പ് കേസ്; അമലാപോള്‍ ഇന്ന് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകും

തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ വാഹനം വ്യാജവിലാസത്തില്‍ രജിസ്ട്രര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ നടി അമലാപോള്‍ ഇന്ന് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകും.

ഇന്നു രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ അമലയെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. നികുതി ഒഴിവാക്കാന്‍ വാഹനം പുതുച്ചരേിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തുവെന്നതാണ് അമലയ്ക്ക് എതിരെയുള്ള കേസ്.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ അമലാ പോള്‍ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകാനായിരുന്നു കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇതാദ്യമായാണ് കേസുമായി ബന്ധപ്പെട്ട് അമല ഹാജരാകുന്നത്.

നേരത്തെ പലവട്ടം അമലയോട് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമല ഇതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് അമലയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു.

വാഹന നികുതി വെട്ടിപ്പ് സംഭവത്തില്‍ നടന്‍ ഫഹദ് ഫാസിലിനേയും, ബിജെപി രാജ്യസഭാ അംഗം സുരേഷ് ഗോപിയേയും നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

 

 

prp

Related posts

Leave a Reply

*