തിരുവനന്തപുരം: പുതുച്ചേരിയില്‍ വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ നടന്‍ സുരേഷ് ഗോപി എം.പിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് വിട്ടയച്ചത്. ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നും അന്വേഷണത്തില്‍ ഇടപെടരുതെന്നും കോടതി സുരേഷ് ഗോപിയോട് പറഞ്ഞു. കേസില്‍ സുരേഷ് ഗോപിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി […]
Tag: vehicle registration case
നികുതി വെട്ടിപ്പ് കേസ്; അമലാപോള്‍ ഇന്ന് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകും
തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ വാഹനം വ്യാജവിലാസത്തില്‍ രജിസ്ട്രര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ നടി അമലാപോള്‍ ഇന്ന് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകും. ഇന്നു രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ അമലയെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. നികുതി ഒഴിവാക്കാന്‍ വാഹനം പുതുച്ചരേിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തുവെന്നതാണ് അമലയ്ക്ക് എതിരെയുള്ള കേസ്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ അമലാ പോള്‍ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകാനായിരുന്നു കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇതാദ്യമായാണ് […]
വാഹന രജിസ്ട്രേഷന്‍ കേസ്: സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് 10 ദിവസത്തേക്ക് കൂടി തടഞ്ഞു
കൊച്ചി: പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്യുന്നത് 10 ദിവസത്തേക്ക് കൂടി തടഞ്ഞു. കേസ് പരിഗണിച്ച ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ സഹകരണം തൃപ്തികരമല്ലെന്ന നിലപാടിലാന്ന് ക്രൈംബ്രാഞ്ച്. കേസില്‍ ക്രൈംബ്രാഞ്ച് മുന്‍പാകെ സുരേഷ് ഗോപി ഹാജരാക്കിയ രേഖകള്‍ക്ക് കേസുമായി പ്രത്യക്ഷ ബന്ധമില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. കേസന്വേഷണവുമായി […]
സുരേഷ്ഗോപി കുടുങ്ങി; വ്യാജ രേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തിരുവനന്തപുരം: നടനും ബിജെപി എം.പിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ചമച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയതായാണ് കണ്ടെത്തല്‍. വ്യാജ രേഖയുണ്ടാക്കിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സുരേഷ് ഗോപി മോട്ടോര്‍ വാഹനവകുപ്പിന് രേഖകള്‍ നല്‍കിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എംപിയായതിന് മുമ്പും ശേഷവുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്ട്രേഷന്‍ നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി […]


