ഉമ്മന്‍ചാണ്ടിക്ക് ഇനി ആശ്വാസം; പാറ്റൂര്‍ ഭൂമിയിടപാട് കേസ് റദ്ദാക്കി

കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, ആര്‍ടെക് എം.ഡി അശോക് അടക്കമുള്ള അഞ്ച് പ്രതികള്‍ക്കെതിരായ വിജിലന്‍സ് കേസാണ് കോടതി റദ്ദാക്കിയത്. അഞ്ച് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. പ്രഥമ ദൃഷ്ട്യ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ എഫ് ഐ ആര്‍ അടക്കം കോടതി റദ്ദാക്കി. അതേസമയം ലോകായുക്തയിലെ കേസ് തുടരാമെന്ന് നിര്‍ദ്ദേശിച്ചു.

ഉത്തരവില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു. ഭൂ പതിവ് രേഖകള്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ദിവസം മാത്രമാണ് കോടതിയില്‍ എത്തിയത്. പിന്നീട് അപ്രത്യക്ഷമായി. പിന്നീട് സോഷ്യല്‍ മീഡിയയിലാണ് ജേക്കബ് തോമസിനെ കാണുന്നത്. ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യം നിലനില്‍ക്കുന്നു. ജേക്കബ് തോമസ് ഡി.ജി.പിയായിരിക്കാന്‍ യോഗ്യനാണോ എന്നും കോടതി വിമര്‍ശിച്ചു.

2008ലാണ് കേസിന്‍റെ തുടക്കം. 135 സെന്‍റ് ഭൂമി ഒരു കമ്പനി വാങ്ങി ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോഴാണ് ഭൂമിയുടെ മധ്യത്തില്‍ കൂടി ഒരു സ്വിവേജ് പൈപ്പ് പോകുന്നത് ശ്രദ്ധയില്‍ പെടുന്നത്. ഈ പൈപ്പ് ഒരു ഭാഗത്തേക്ക് മാറ്റിയിരുന്നതിന് അന്നത്തെ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സോമശേഖരന്‍ 14 ലക്ഷം രൂപ വാങ്ങി അനുമതി നല്‍കിയിരുന്നു. സോമശേഖരനാണ് വിജിലന്‍സ് കേസിലെ ഒന്നാം പ്രതിയായത്. എന്നാല്‍ എം.ഡി അശോക് സിംഗ് ഇതിന് അനുമതി നിഷേധിക്കുകയും തുക മടക്കി നല്‍കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍ പണം സ്വീകരിക്കാന്‍ കമ്ബനി തയ്യാറായില്ല. തുടര്‍ന്ന് സര്‍ക്കാര്‍ തലത്തിലേക്ക് പരാതി പോയി.

ഇതിനിടെ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തുകയും പൈപ്പ് മാറ്റിയിടാന്‍ 2014ല്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആയിരുന്ന മധു അനുമതി നല്‍കി. ഇതിനിടെയാണ് ഇടപാടുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതും അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍റെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതും അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശപ്രകാരം കേസെടുത്തതും.

prp

Related posts

Leave a Reply

*