ഏറെ കാത്തിരിപ്പിനൊടുവില്‍ പൂമരത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് പൂമരം. താരപുത്രന്‍റെ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ കാലം കുറെയായി. ട്രോളന്മാര്‍ക്ക് ശരിക്കും ഒരു ആഘോഷം തന്നെയായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്  റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച്‌ 9നായിരിക്കും ചിത്രം തീയേറ്ററിലെത്തുന്നത്.

‘നമസ്കാരം, ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച്‌ 9ന് പൂമരം റിലീസ് ചെയ്യും. 2018ന്ന് വെച്ചില്ലെങ്കില്‍ എല്ലാ വര്‍ഷവും മാര്‍ച്ച്‌ 9 ഉണ്ടല്ലോന്ന് പറയൂന്നറിയാം അതോണ്ടാ’ എന്നാണ് കാളിദാസ് പറയുന്നത്. സിനിമയുടെ റിലീസ് വൈകിയതിനെ കുറിച്ച്‌ സോഷ്യല്‍ മീഡിയയിലിറങ്ങിയ ട്രോളുകളില്‍ ചിലത് കാളിദാസ് സ്വന്തം പേജില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഒടുവില്‍ മാര്‍ച്ചില്‍ റിലീസെന്ന വാര്‍ത്ത എത്തിയപ്പോള്‍ ഏത് മാര്‍ച്ചില്‍ എന്നായി ട്രോളന്മാരുടെ ചോദ്യം. അങ്ങനെയൊരു ചോദ്യം ഇനി ഉണ്ടാവാതിരിക്കാന്‍ റിലീസ് തിയതി 2018 എന്ന് തന്നെയാണ് കാളിദാസ് പറഞ്ഞിരിക്കുന്നത്.

അതേസമയം റിലീസ് വൈകിയതിനെപ്പറ്റി സംവിധായകന്‍ തന്നെ മനസ്തുറക്കുകയാണ്. പൂമരം ക്യാമ്പസ് പശ്ചാത്തലത്തിലുള്ള സിനിമയാണ്. കോളജും വിദ്യാര്‍ഥികളും അവരുടെ കലയും ടാലന്റും ഫെസ്റ്റിവലുമെല്ലാമുള്ള ഒരു സിനിമ. ഇതിന്റെ തിരക്കഥ സിനിമക്കൊപ്പം വികസിക്കുകയായിരുന്നു- എബ്രിഡ് ഷൈന്‍ പറഞ്ഞു

മഹാരാജാസ് ഗ്രൗണ്ടിലെ സെറ്റില്‍ ആദ്യ ദിവസം ഷൂട്ട് പൂര്‍ത്തിയായപ്പോള്‍ എനിക്ക് ഇത് പെട്ടെന്ന് ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ ആകില്ല എന്നു ബോധ്യപ്പെട്ടിരുന്നു. 2017 ല്‍ സിനിമ റിലീസ് ചെയ്യണം എന്നു തന്നെയായിരുന്നു കരുതിയത്. ഷൂട്ടിന്റെ ആദ്യ ദിവസം തന്നെ അതിന്‍റെ  വിഷ്വലുകള്‍ നമ്മള്‍ വിചാരിക്കുന്നതുപോലെ കിട്ടുന്നില്ല എന്നു തോന്നി.

Image result for പൂമരം സിനിമ

ക്ഷമയോടെ നീങ്ങിയാലെ പ്ലാന്‍ ചെയ്ത വിഷ്വല്‍ സീനുകള്‍ എക്‌സിക്യൂട്ട് ചെയ്യാന്‍ കഴിയൂ എന്നു ബോധ്യപ്പെട്ടു. അതിന്‍റെ പിന്നില്‍ ഒരുപാടു പേര്‍ ക്ഷമയോടെ ഒത്തുചേര്‍ന്നതിന്‍റെ  ഫലമാണ് പൂമരം. കാളിദാസനും നിര്‍മാതാവ് പോളും എല്ലാം ഉള്‍പ്പെട്ട വലിയൊരു ടീം വര്‍ക്ക്- എബ്രിഡ് പറഞ്ഞു.

prp

Related posts

Leave a Reply

*