ഒടുവില്‍ ‘പൂമരം’ പൂത്തു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം തിയേറ്ററുകളിലെത്തി. നിരവധി തവണ ചിത്രത്തിന്‍റെ  റിലീസ് തിയതി മാറ്റിയതിനു ശേഷമാണ് റിലീസ് തീയതി മാര്‍ച്ച്‌ 15 ലാക്കിയത്. ചിത്രം വൈകുന്നതില്‍ അണിയറപ്രവര്‍ത്തകരെ കളിയാക്കി നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമയുടെ റിലീസ് വൈകിയതിനെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ നേരത്തെ ഇറങ്ങിയ ട്രോളുകളില്‍ ചിലത് കാളിദാസ് സ്വന്തം പേജില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ പൂമരത്തിന്‍റെ ഷൂട്ടിംഗ് ഇക്കഴിഞ്ഞ ഒക്റ്റോബറോടെ മാത്രമാണ് പൂര്‍ത്തിയായത്. ക്യാംപസ് യുവജനോല്‍സ വേദികളെ […]

ഏറെ കാത്തിരിപ്പിനൊടുവില്‍ പൂമരത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് പൂമരം. താരപുത്രന്‍റെ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ കാലം കുറെയായി. ട്രോളന്മാര്‍ക്ക് ശരിക്കും ഒരു ആഘോഷം തന്നെയായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്  റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച്‌ 9നായിരിക്കും ചിത്രം തീയേറ്ററിലെത്തുന്നത്. ‘നമസ്കാരം, ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച്‌ 9ന് പൂമരം റിലീസ് ചെയ്യും. 2018ന്ന് വെച്ചില്ലെങ്കില്‍ എല്ലാ വര്‍ഷവും മാര്‍ച്ച്‌ 9 ഉണ്ടല്ലോന്ന് പറയൂന്നറിയാം അതോണ്ടാ’ എന്നാണ് കാളിദാസ് […]

വസന്തത്തിന്‍റെ കുളിര്‍മഴ പെയ്യിക്കാന്‍ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ‘പൂമരം’ വരുന്നു

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ‘പൂമരം’  ആരാധകര്‍ ഏറെ നാളായി  പ്രതീക്ഷിച്ചിരിക്കുന്ന  ചിത്രമാണ്. കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങളുമായി ജയറാം രംഗത്തു വന്നിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ  അവസാന ഘട്ട ഡബ്ബിങ് പുരോഗമിക്കുകയാണെന്നും മറ്റു പ്രാരംഭ ജോലികളെല്ലാം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.  പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരിക്കുന്ന ചിത്രത്തില്‍  ഒരു ഗസ്റ്റ് റോളില്‍ ചാക്കോച്ചനും പ്രത്യക്ഷപ്പെടുന്നുണ്ട്. 2016 സെപ്തംബറിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. വിവിധ ഷെഡ്യൂളുകളിലായി മഹാരാജാസിലും പരിസരങ്ങളിലുമായാണ്  പൂമരം […]