വസന്തത്തിന്‍റെ കുളിര്‍മഴ പെയ്യിക്കാന്‍ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ‘പൂമരം’ വരുന്നു

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ‘പൂമരം’  ആരാധകര്‍ ഏറെ നാളായി  പ്രതീക്ഷിച്ചിരിക്കുന്ന  ചിത്രമാണ്.

കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങളുമായി ജയറാം രംഗത്തു വന്നിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ  അവസാന ഘട്ട ഡബ്ബിങ് പുരോഗമിക്കുകയാണെന്നും മറ്റു പ്രാരംഭ ജോലികളെല്ലാം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.  പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരിക്കുന്ന ചിത്രത്തില്‍  ഒരു ഗസ്റ്റ് റോളില്‍ ചാക്കോച്ചനും പ്രത്യക്ഷപ്പെടുന്നുണ്ട്.

2016 സെപ്തംബറിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. വിവിധ ഷെഡ്യൂളുകളിലായി മഹാരാജാസിലും പരിസരങ്ങളിലുമായാണ്  പൂമരം ചിത്രീകരിച്ചത്.  എന്നാൽ ചിത്രീകരണം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും റിലീസിംഗ് നടക്കാത്തതിനെ  ചൊല്ലി ഒരുപാട് ആക്ഷേപങ്ങള്‍   ഉയര്‍ന്നിരുന്നു.

എന്തായാലും കാത്തിരിക്കാം താര പുത്രന്‍റെ പൂമരത്തിനായി.

prp

Related posts

Leave a Reply

*