പാറ്റൂര്‍ കേസില്‍ ലോകായുക്തയുടെ നിര്‍ണായക ഉത്തരവ്

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഫ്‌ലാറ്റ് ഉടമകളുടെ കൈവശമുള്ള 4.3 സെന്റ് പുറമ്പോക്ക് കൂടി പിടിച്ചെടുക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. ലോകായുക്തയുടെ ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. വിധി എത്രയും വേഗം നടപ്പാക്കാന്‍ ഉത്തരവിന്‍റെ കോപ്പി റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഉടന്‍ നല്‍കാനും ലോകായുക്ത രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ക്കും ഉത്തരവ് കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാറ്റൂരിലെ 16.5 സെന്‍റ് പുറമ്പോക്ക് ഭൂമി ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം. ഇതില്‍ […]

ഉമ്മന്‍ചാണ്ടിക്ക് ഇനി ആശ്വാസം; പാറ്റൂര്‍ ഭൂമിയിടപാട് കേസ് റദ്ദാക്കി

കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, ആര്‍ടെക് എം.ഡി അശോക് അടക്കമുള്ള അഞ്ച് പ്രതികള്‍ക്കെതിരായ വിജിലന്‍സ് കേസാണ് കോടതി റദ്ദാക്കിയത്. അഞ്ച് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. പ്രഥമ ദൃഷ്ട്യ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ എഫ് ഐ ആര്‍ അടക്കം കോടതി റദ്ദാക്കി. അതേസമയം ലോകായുക്തയിലെ കേസ് തുടരാമെന്ന് നിര്‍ദ്ദേശിച്ചു. ഉത്തരവില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു. […]