കേരളത്തില്‍ നാളെ മുതല്‍ വേനല്‍ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനം ചുട്ടുപൊള്ളുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ വേനല്‍ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനെ റിപ്പോട്ട്. നാളെ മുതല്‍ പത്തു വരെ ചില സ്ഥലങ്ങളില്‍ മഴ പെയ്‌തേക്കുമെന്നാണ് പ്രവചനം. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ച്ചൂടിനു നേരിയ കുറവ് വന്നിട്ടുണ്ട്. പുനലൂരാണ് സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. 37.2 ഡിഗ്രിയാണ് ഇന്നലത്തെ പുനലൂരിലെ […]

ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും; റോഡ്-റെയില്‍ ഗതാഗതം താറുമാറായി

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും. പകല്‍ വെളിച്ചവും ദൂരകാഴ്ചയും കുറഞ്ഞതിനാല്‍ നഗരത്തില്‍ വാഹന ഗതാഗതം താറുമാറായി. ഇന്നലെ തുടങ്ങിയ കാലാവസ്ഥ വ്യതിയാനം ഇന്നു കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മണി വരെ ഡല്‍ഹിയില്‍ കൂരിരുട്ടായിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇടിമിന്നലിന്‍റെയും ആലിപ്പഴവര്‍ഷത്തിന്‍റെയും അകമ്പടിയോടെയാണ് പലയിടത്തും രാവിലെ മുതല്‍ മഴ പെയ്തത്. മൂടല്‍മഞ്ഞും കാഴ്ച പരിധിയും കുറഞ്ഞതിനാല്‍ റെയില്‍ സര്‍വീസ് വൈകുകയാണ്. നഗരത്തില്‍ നിന്നുള്ള 15 ട്രെയിനുകള്‍ വൈകിയാണ് […]

തുലാവര്‍ഷം നാളെ മുതല്‍; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി: ഒക്‌ടോബര്‍ പകുതിയോടെ എത്തുമെന്നു പ്രതീക്ഷിച്ചിരുന്ന തുലാവര്‍ഷം കേരളത്തില്‍ നാളെ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നാലു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഈ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നതിനാല്‍ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 3, 4 തീയതികളില്‍ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ബം​ഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ചെറിയ ന്യൂനമര്‍ദ്ദങ്ങള്‍ കാറ്റിന്‍റെ ​ഗതിയില്‍ മാറ്റം […]

മഴക്കെടുതി: 25ന് ലോക്‌സഭയില്‍ ചര്‍ച്ച

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ കെടുതികളെ കുറിച്ച്‌ ലോക്‌സഭ ബുധനാഴ്ച ചര്‍ച്ച ചെയ്യും. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് സ്‌പീക്കര്‍ അനുമതി നല്‍കിയത്. കോണ്‍ഗ്രസില്‍ നിന്ന് കെ.സി.വേണുഗോപാലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതിനെ മറ്റ് എം.പിമാര്‍ പിന്തുണയ്ക്കുകയായിരുന്നു. അഞ്ച് മണിക്കൂറാണ് ചര്‍ച്ച നടക്കുക. നേരത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി മഴക്കെടുതികള്‍ വിലയിരുത്തിയിരുന്നു. ഇതുവരെയുണ്ടാകാത്ത നഷ്ടമാണ് കാലവര്‍ഷത്തെ തുടര്‍ന്ന് […]

കേരളത്തില്‍ ജൂണ്‍ 28 വരെ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍നിന്ന് മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരങ്ങളില്‍ മൂന്ന് മുതല്‍ 3.3 മീറ്റര്‍ ഉയരം വരെയുള്ള ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്. കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകുമ്ബോള്‍ ജാഗ്രത പാലിക്കണം. 28വരെ കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് […]

കേരളത്തില്‍ കാലവര്‍ഷം ഉടനെന്ന് കാലാവസ്ഥാ കേന്ദ്രം

ദില്ലി: കേരളത്തില്‍ കാലവര്‍ഷം ഉടന്‍ ശക്തിപ്രാപിക്കുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഹാരാഷ്ട്രയിലും ഗോവയിലും വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നും വകുപ്പ് അറിയിച്ചു. കൂടാതെ ജൂണ്‍ 8 മുതല്‍ 12 വരെ മുംബൈയില്‍ കനത്ത മഴപെയ്യുമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടുണ്ട്. കര്‍ണാടകത്തിന്‍റെ ചില ഭാഗങ്ങളിലും റായല്‍സീമ, കൊങ്കണ്‍, ഗോവ , തെലുങ്കാന എന്നിവിടങ്ങളിലും അടുത്ത 48 മണിക്കൂര്‍ വരെ മഴ തുടരും. ജൂണ്‍ രണ്ടാം വാരത്തോടെ ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ […]

കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരം: കേരള തീരത്ത് ശക്ത്മായ തിരമാലകള്‍ക്ക് സാധ്യത. ഏപ്രില്‍ 21നും 22നും കൊല്ലം, കൊച്ചി, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, പൊന്നാനി എന്നീ തീരപ്രദേശങ്ങളില്‍ ഞാറാഴ്ച്ച രാവിലെ വരെ കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയെന്ന് സമുദ്രശാസ്ത്ര പഠനവിഭാഗത്തിന്‍റെ മുന്നറിയിപ്പ്. 2.5 മുതല്‍ 3 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് വിവരം. കടല്‍ ക്ഷോഭിച്ചിരിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. കേരളാത്തീരത്ത് 2.5 മീറ്റര്‍ മുതല്‍ 3 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1. വേലിയേറ്റ […]

ജൂണ്‍ ആദ്യംതന്നെ ഇത്തവണ കാലവര്‍ഷമെത്തും

ന്യൂഡല്‍ഹി: ജൂണ്‍ ആദ്യംതന്നെ ഇത്തവണ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന്‌ കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത്തവണ ശശാശരി 97 ശതമാനം മഴയാണ്‌ പ്രതീക്ഷിക്കുന്നതെന്നും ഗേവേഷണകേന്ദ്രം ഡയറക്‌ടര്‍ കെ ജെ രമേഷ്‌ അറിയിച്ചു. കേരളത്തില്‍ ആദ്യമെത്തുന്ന മണ്‍സുണ്‍ രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ മറ്റ്‌ സംസ്‌ഥാനങ്ങളിലേക്കും വ്യാപിക്കും. മണ്‍സൂണ്‍ എന്നെത്തുമെന്നും മേഖല തിരിച്ചുള്ള മഴയുടെ വിവരങ്ങളും പിന്നീട്‌ ലഭ്യമാക്കുമെന്നും ഗവേഷണ കേന്ദ്രം അറിയിച്ചു. സാധാരണ ജൂണ്‍ ഒന്ന്‌മുതല്‍ എഴുവരെയുള്ള ദിനങ്ങളിലാണ്‌ കാലവര്‍ഷമെത്തുക.ഇത്തവണഒരാഴ്‌ച മുന്നേ കാലവര്‍ഷമെത്താനും സാധ്യതയുണ്ട്‌. കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്‌തമായ വേനല്‍മഴയും ലഭിച്ചിട്ടുണ്ട്‌.

ഏപ്രില്‍ 14 മുതല്‍ കേരളത്തില്‍ വേനല്‍മഴ കനക്കും

തിരുവനന്തപുരം:  ഏപ്രില്‍ 14 മുതല്‍ കേരളത്തില്‍ വേനല്‍മഴ കനക്കും. പതിനാലുമുതല്‍ ഇടിമിന്നലോട് കൂടി മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാത്രി കേരളത്തിന്‍റെ ചില ഭാഗങ്ങളില്‍  ചെറിയ തോതില്‍ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടായിട്ടുണ്ട്. മഴ ശക്തിപ്രാപിക്കുന്നതോടെ വേനല്‍ച്ചൂടിന് ആശ്വാസമാകും. മഴയ്ക്ക് അനുകൂലമായ തരത്തിലാണ് കാറ്റിന്‍റെ ഗതിയും വേഗതയും. ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. മാര്‍ച്ച്‌ ഒന്ന് മുതല്‍ ഇപ്പോള്‍ വരെ കേരളത്തില്‍ 17 ശതമാനം അധികം വേനല്‍മഴ ലഭിച്ചിട്ടുണ്ട്. 55.6 മില്ലി മീറ്റര്‍ മഴയാണ് […]

ചെന്നൈയില്‍ കനത്ത മഴ; സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ചെന്നൈ: ഞായറാഴ്ച രാത്രി മുതല്‍ കനത്ത മഴ പെയ്തതോടെ ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. തിങ്കളാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ, കാഞ്ചിപുരം. തിരുവള്ളൂര്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയിലും ചെന്നൈയില്‍ ഇടവിട്ട് ശക്തമായ മഴ പെയ്തിരുന്നു. കാലവര്‍ഷം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി തമിഴ്നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമി അറിയിച്ചു. 2015ല്‍ ഉണ്ടായ മഴക്കെടുതിയുടെ ഭീതി നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് ചെന്നൈയില്‍ നല്കിയിരിക്കുന്നത്. ഒക്ടോബര്‍ അവസാനം പെയ്ത വടക്കുകിഴക്കന്‍ […]