കേരളത്തില്‍ കാലവര്‍ഷം ഉടനെന്ന് കാലാവസ്ഥാ കേന്ദ്രം

ദില്ലി: കേരളത്തില്‍ കാലവര്‍ഷം ഉടന്‍ ശക്തിപ്രാപിക്കുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഹാരാഷ്ട്രയിലും ഗോവയിലും വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നും വകുപ്പ് അറിയിച്ചു. കൂടാതെ ജൂണ്‍ 8 മുതല്‍ 12 വരെ മുംബൈയില്‍ കനത്ത മഴപെയ്യുമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടുണ്ട്.

കര്‍ണാടകത്തിന്‍റെ ചില ഭാഗങ്ങളിലും റായല്‍സീമ, കൊങ്കണ്‍, ഗോവ , തെലുങ്കാന എന്നിവിടങ്ങളിലും അടുത്ത 48 മണിക്കൂര്‍ വരെ മഴ തുടരും. ജൂണ്‍ രണ്ടാം വാരത്തോടെ ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ ജൂണ്‍ 9 മുതല്‍ 11 വരെ കനത്ത മഴയുണ്ടാകും.

മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. ദക്ഷിണ മുംബൈയിലും റെയ്ഗാഡ്, താണെ, രത്നഗിരി, പല്‍ഗഡ് എന്നീ ജില്ലകളിലുമാണ് കനത്ത മഴ കിട്ടിയിരിക്കുന്നത്. കനത്ത മഴയില്‍ ഇവിടുത്തെ നഗരജീവിതം താറുമാറിലായി. വരാനിരിക്കുന്ന ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കും. പ്രദേശത്തെ ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അടുത്ത 48 മണിക്കൂര്‍ തെക്കന്‍ തെലുങ്കാനയില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. ഉത്തരേന്ത്യയില്‍ ഇത്തവണ മഴ മതിയായ അളവില്‍ ലഭിക്കുമെന്നും അതേസമയം തെലുങ്കാന, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ വേണ്ട അളവില്‍ മഴ ലഭിച്ചേക്കില്ലെന്നും വകുപ്പ് അറിയിച്ചു.

prp

Related posts

Leave a Reply

*