മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആള്‍ ഒടുവില്‍ മാപ്പ് പറഞ്ഞു- VIDEO

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആള്‍ ഒടുവില്‍ മാപ്പ് പറഞ്ഞു. മലയാളി പ്രവാസിയായ കൃഷ്ണകുമാരന്‍ നായരാണ് ഒടുവില്‍ മാപ്പ് പറഞ്ഞത്. പിണറായി വിജയനേയും മന്ത്രി എംഎം മണിയേയും ഹീനമായ ഭാഷയില്‍ ഇയാള്‍ അധിക്ഷേപിച്ചിരുന്നു.

കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനേയും ലസിതാ പാലയ്ക്കലിനെ അപമാനിച്ച സിനിമാ നടന്‍ സാബുമോനെയും കൊല്ലാനായിട്ടാണ് വരവെന്നും ഇയാള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.

ലൈവിലെത്തിയ കൃഷ്ണകുമാരന്‍ നായര്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പുചോദിച്ചു. എംഎം മണിയേക്കുറിച്ച്‌ പറഞ്ഞതിനും അദ്ദേഹം ക്ഷമ ചോദിച്ചു. പിണറായി സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ ആളുകള്‍ മനസിലാക്കാതെപോകുന്നുവെന്നും ഇദ്ദേഹം പരിഭവപ്പെട്ടു.

ജലീല്‍, ജുലാഷ് എന്നീ മലയാളികള്‍ നേരിട്ടെത്തിയാണ് എന്താണ് കൃഷ്ണകുമാറിന് ശരിക്കും എന്താണ് സംഭവിച്ചത് എന്ന് തിരക്കിയത്. അപ്പോഴാണ് അയാള്‍ മദ്യലഹരിയിലായിരുന്നെന്നും ഒര്‍മയില്ലാതെയാണ് അങ്ങനെ പറഞ്ഞതെന്നും ഏറ്റുപറഞ്ഞത്.

അയ്യോ.. മാപ്പ് മാപ്പ്.. താന്‍ സങ്കി തന്നെടേയ്, ഉറപ്പ്‌

അയ്യോ.. മാപ്പ് മാപ്പ്.. താന്‍ സങ്കി തന്നെടേയ്, ഉറപ്പ്‌

Posted by Oopers on Tuesday, June 5, 2018

Related posts

Leave a Reply

*