ഇടുക്കി: ഒക്‌ടോബര്‍ പകുതിയോടെ എത്തുമെന്നു പ്രതീക്ഷിച്ചിരുന്ന തുലാവര്‍ഷം കേരളത്തില്‍ നാളെ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നാലു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഈ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നതിനാല്‍ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 3, 4 തീയതികളില്‍ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ചെറിയ ന്യൂനമര്‍ദ്ദങ്ങള്‍ കാറ്റിന്‍റെ ഗതിയില്‍ മാറ്റം […]
Tag: monsoon season
കേരളത്തില്‍ പതിനേഴാം തീയതിവരെ കനത്ത ചൂടനുഭവപ്പെടും
തിരുവനന്തപുരം: കേരളത്തെ വീണ്ടും ആശങ്കയിലാക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും ഇനിയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പതിനേഴാം തീയതിവരെ കേരളത്തിലെ ചില പ്രദേശങ്ങളില്‍ കൂടിയ ചൂട് അനുഭവപ്പെടും. അതിനുശേഷം മഴയ്ക്ക് സാധ്യതയുള്ളതായും കാണുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, പുനലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് താപനിലയില്‍ അസാധാരണമായ വര്‍ദ്ധനയുള്ളത്. ഇവിടങ്ങളില്‍ ദീര്‍ഘകാല ശരാശരിയില്‍നിന്ന് രണ്ട് ഡിഗ്രിയോ അതില്‍ക്കൂടുതലോ ചൂട് ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ട്. സെപ്റ്റംബര്‍ ഒന്നുമുതല്‍ 11 വരെ 82.5 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടിയിരുന്നത്. എന്നാല്‍, […]
കേരളം കൊടും വരള്‍ച്ചയിലേക്ക്; ജലാശയങ്ങളില്‍ വെള്ളമില്ല
കൊച്ചി: പ്രളയത്തിന് ശേഷം കേരളത്തിലെ ജലാശയങ്ങളില്‍ വെള്ളമില്ല. പുഴകളുടെ അടിത്തട്ടുവരെ തെളിഞ്ഞു തുടങ്ങി. കിണറുകളിലും വെള്ളം താണു. പെരിയാര്‍, മുവാറ്റുപുഴയാര്‍, ചാലിയാര്‍, കുറുമാലി, അച്ചന്‍കോവിലാര്‍ തുടങ്ങിയ പുഴകളുടെയെല്ലാം നില അതീവ ഗുരുതരമാകുകയാണ്. ആലുവയടക്കമുള്ള നിരവധി പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേരളം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയാണിതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് ചൂണ്ടിക്കാണിച്ചു നല്‍കിയ കത്ത് പരിഗണിച്ചു സ്വമേധയാ എടുത്ത കേസും ദുരന്തത്തിന് ഇടയാക്കിയത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി […]
കേരളത്തില്‍ കാലവര്‍ഷം ഉടനെന്ന് കാലാവസ്ഥാ കേന്ദ്രം
ദില്ലി: കേരളത്തില്‍ കാലവര്‍ഷം ഉടന്‍ ശക്തിപ്രാപിക്കുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഹാരാഷ്ട്രയിലും ഗോവയിലും വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നും വകുപ്പ് അറിയിച്ചു. കൂടാതെ ജൂണ്‍ 8 മുതല്‍ 12 വരെ മുംബൈയില്‍ കനത്ത മഴപെയ്യുമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടുണ്ട്. കര്‍ണാടകത്തിന്‍റെ ചില ഭാഗങ്ങളിലും റായല്‍സീമ, കൊങ്കണ്‍, ഗോവ , തെലുങ്കാന എന്നിവിടങ്ങളിലും അടുത്ത 48 മണിക്കൂര്‍ വരെ മഴ തുടരും. ജൂണ്‍ രണ്ടാം വാരത്തോടെ ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ […]




