കേരളത്തില്‍ പതിനേഴാം തീയതിവരെ കനത്ത ചൂടനുഭവപ്പെടും

തിരുവനന്തപുരം: കേരളത്തെ വീണ്ടും ആശങ്കയിലാക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും ഇനിയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പതിനേഴാം തീയതിവരെ കേരളത്തിലെ ചില പ്രദേശങ്ങളില്‍ കൂടിയ ചൂട് അനുഭവപ്പെടും. അതിനുശേഷം മഴയ്ക്ക് സാധ്യതയുള്ളതായും കാണുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, പുനലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് താപനിലയില്‍ അസാധാരണമായ വര്‍ദ്ധനയുള്ളത്. ഇവിടങ്ങളില്‍ ദീര്‍ഘകാല ശരാശരിയില്‍നിന്ന് രണ്ട് ഡിഗ്രിയോ അതില്‍ക്കൂടുതലോ ചൂട് ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ട്.

സെപ്റ്റംബര്‍ ഒന്നുമുതല്‍ 11 വരെ 82.5 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടിയിരുന്നത്. എന്നാല്‍, അഞ്ച് മില്ലി മീറ്ററാണ് പെയ്തത്. 94 ശതമാനം മഴ ഈ ദിവസങ്ങളില്‍ കുറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ മാത്രം കണക്കെടുത്താല്‍ 96 ശതമാനമാണ് കുറവ്. പല സ്ഥലങ്ങളിലും കിണറിലെ വെള്ളത്തിന്‍റെ അളവ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്.

വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിലെ പുഴകളിലും നദികളിലും തോടുകളിലും ജലനിരപ്പ് കുറഞ്ഞു വരുന്നു. അസാധാരണ പ്രതിഭാസങ്ങളാണ് കണ്ടുവരുന്നതെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു. ഇപ്പോള്‍ തീരത്തിന് സമാന്തരമായി വടക്കുപടിഞ്ഞാറുനിന്നാണ് കാറ്റ് വീശുന്നത്. കാറ്റിന്റെ സ്വഭാവം മാറിയതും ഉയര്‍ന്ന ചൂടിന് കാരണമാകുന്നത്. ന്യൂനമര്‍ദ്ദം ഉണ്ടാകുന്നതിന്‍റെ ഭാഗമാണ് കേരളത്തില്‍ മഴയ്ക്ക് സാധ്യതയുള്ളത്. എന്നാല്‍, ശക്തമായ മഴ ഉണ്ടാകില്ലെന്നും പറയുന്നുണ്ട്.

prp

Related posts

Leave a Reply

*