ഇന്ന് കൊടും ചൂട്; താപനില നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. ഇന്നും നാല് ഡിഗ്രി വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ആണ് ഇന്നു താപനില നാലു ഡിഗ്രി വരെ ഉയരാൻ സാധ്യത. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്. സൂര്യാഘാതം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ […]

ചൂടിന് ശമനമില്ല; സംസ്ഥാനത്ത് സൂര്യതാപ മുന്നറിയിപ്പ് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കുറയാത്തതിനാല്‍ സൂര്യതാപ മുന്നറിയിപ്പ് രണ്ടുദിവസത്തേക്ക് കൂടി നീട്ടി. വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ വരും ദിവസങ്ങളില്‍ താപനില ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണിവരെ നേരിട്ട് സൂര്യാഘാതമേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ഏപ്രില്‍ ആറുവരെയാണ് സംസ്ഥാനത്ത് സൂര്യതാപ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംസ്ഥാനത്തെ താപനിലയില്‍ വലിയ വ്യത്യാസമില്ലാത്തതിനാലാണ് മുന്നറിയിപ്പ് രണ്ടുദിവസത്തേക്ക് കൂടി നീട്ടിയത്. മാര്‍ച്ച്‌ […]

കുപ്പിവെള്ളം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയെന്ന് പഠനറിപ്പോര്‍ട്ട്

ഹരിപ്പാട്: ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് യാത്രയിലും മറ്റും ദാഹമകറ്റാന്‍ നാം ഉപയോഗിക്കുന്ന കുപ്പിവെള്ളം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയെന്ന് പഠനറിപ്പോര്‍ട്ട്. ശുദ്ധമെന്ന് കരുതി ഭീമമായ തുകക്ക് വാങ്ങുന്ന കുപ്പിവെള്ളമാണ് അത്ര ശുദ്ധമല്ലെന്ന് പുതിയ പഠനം തെളിയ്ക്കുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ പരിശോധനയില്‍ കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളം കണ്ടെത്തിയിരുന്നു. രാജ്യത്ത് വില്‍ക്കുന്ന പത്ത് കുപ്പിവെള്ളത്തില്‍ മൂന്നെണ്ണവും മലിനജലം അടങ്ങിയതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ജേണലിസം സ്ഥാപനമായ ഓര്‍ബ് മീഡിയ 11 കുടിവെള്ള ബ്രാന്‍ഡുകളിലെ 250 ബോട്ടിലുകളില്‍ നടത്തിയ പരീക്ഷണമാണ് ഞെട്ടിക്കുന്ന ഫലത്തിലെത്തിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വകലാശാലയുമായി […]

ചൂട് കൂടുന്നു; അഭിഭാഷകര്‍ ഗൗണ്‍ ധരിക്കണമെന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: ചൂട് കനത്തതോടെ കോടതിനടപടികളില്‍ കറുത്ത ഗൗണ്‍ ഒഴിവാക്കാന്‍ അഭിഭാഷകര്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി. വിചാരണക്കോടതികളില്‍ ഗൗണ്‍ ഒഴിവാക്കാനാണ് അഭിഭാഷകര്‍ക്ക് കോടതി അനുവാദം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് താപനില ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സംസ്ഥാനത്ത് കൊടുംചൂട് വരും ദിവസങ്ങളിലും തുടരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം തൊഴിലിടങ്ങളിലെ പരിശോധന കര്‍ശനമാക്കാന്‍ ലേബര്‍ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. പകല്‍ 12 മണിമുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നുമണി വരെ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിശ്രമവേള നല്‍കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനത്ത് വേനല്‍മഴയില്‍ 61 […]

ചൂട് ഇനിയും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാം; കടുത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഇനിയും കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച വരെ ജാഗ്രതാനിര്‍ദേശം നല്‍കി. വയനാട് ഒഴികെയുള്ള ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രിവരെ ചൂടുകൂടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ആകെ 60 പേര്‍ക്കാണ് സൂര്യാതാപമേറ്റത്. കോഴിക്കോട് മൂന്നുപേര്‍ക്ക് സൂര്യാഘാതവുമുണ്ടായി. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ ആളുകള്‍ക്ക് പൊള്ളലേറ്റത്. ആലപ്പുഴയില്‍ 18 പേര്‍ക്കും […]

കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥന് സൂര്യതാപമേറ്റു

കൊച്ചി: കൊച്ചിയില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു. വാഹന പരിശോധനയ്ക്കിടെയാണ് ഭരതന്‍ എന്ന പൊലീസ് ഉദ്യാഗസ്ഥന്‍ തളര്‍ന്നു വീണത്. സംസ്ഥാനത്ത് ഇന്ന് തന്നെ എട്ടു പേര്‍ക്ക് സൂര്യാഘാതമേറ്റിരുന്നു. സംസ്ഥാനത്ത് ചൂട് ക്രമാതാതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 9 ജില്ലകള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ആകെ എട്ട് പേര്‍ക്ക് സൂര്യതാപമേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളില്‍ അടുത്ത 48 മണിക്കൂറില്‍ താപനില ശരാശരിയില്‍ നിന്ന് രണ്ടുമുതല്‍ മൂന്ന് […]

കേരളം വെന്തുരുകുന്നു; 35 പേര്‍ക്ക് സൂര്യാഘാതം, 3481 പേര്‍ക്ക് ചിക്കന്‍പോക്‌സ്

തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ കേരളം വെന്തുരുകുന്നു . ഇന്നലെ സംസ്ഥാനത്ത് സൂര്യാഘാതമേറ്റത് 35 പേര്‍ക്ക്. ചുട്ടു പൊള്ളുന്ന ചൂടിനൊപ്പം പകര്‍ച്ചവ്യാധികളും പടരുകയാണ്. ഇന്നലെ വരെ സംസ്ഥാനത്ത് 147 പേര്‍ക്കാണ് ചിക്കന്‍ പോക്‌സ് പിടിപെട്ടത്. ഈ മാസം ഇതുവരെ 3481 പേര്‍ക്ക് ചിക്കന്‍പോക്‌സും 39 പേര്‍ക്ക് മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ 11 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഡെങ്കിപ്പനിയും പടരുകയാണ്. ഇടുക്കി ഹൈറേഞ്ചിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇടുക്കി രാജാക്കാട്ട് കര്‍ഷകനായ തകിടിയേല്‍ മാത്യൂവിന് പൊള്ളലേറ്റു. പരിക്ക് സാരമുള്ളതല്ല. കാഞ്ഞിരപ്പള്ളിയില്‍ […]

പാലക്കാട് ചുട്ടുപൊള്ളുന്നു; ഇന്ന് മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റു

പാലക്കാട്: കടുത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നതിനിടെ, പാലക്കാട് ജില്ലയില്‍ മാത്രം ഇന്ന് മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റു. ഷൊര്‍ണ്ണൂര്‍, നന്ദിയോട്, കണ്ണാടി എന്നീ സ്ഥലങ്ങളിലുള്ളവരാണ് സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. പാലക്കാട് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില 41 ഡിഗ്രീ സെല്‍ഷ്യസാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. മാര്‍ച്ച്‌ മാസം ഇക്കുറി രണ്ടാം തവണയാണ് 41 ഡിഗ്രിയില്‍ എത്തിയത്. സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പത്ത് സ്ഥലങ്ങളില്‍ ഒന്നാണ് പാലക്കാട്. […]

കേരളം ചുട്ടുപൊള്ളുന്നു; ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: സൂര്യാതപമേല്‍ക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്ന് മന്ത്രി കെ.കെ.ശൈലജ. ചൂട് കൂടിയതിനാല്‍ വയറസുകളും ഫംഗസുകളും കൊതുകും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് പൂര്‍ണ സജ്ജമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവരും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. സൂര്യാതപത്തില്‍ നിന്ന് രക്ഷനേടാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചു. തൊഴിലാളികള്‍ ഉള്‍പ്പടെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതണം. […]

സൂര്യതാപമേറ്റ് കാലടി സ്വദേശി മരിച്ചു; കനത്ത മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്തെ ചില ജില്ലകളില്‍ ചൂട് നാല് ഡിഗ്രിവരെ കൂടാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എറണാകുളം കാലടിയില്‍ യുവതി സൂര്യാതപമേറ്റ് മരിച്ചു. കാലടി നായത്തോട് വെളിയത്തു കുടി സുഭാഷിന്‍റെ ഭാര്യ അനില (42) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം കാലടി ടൗണില്‍ അനില കുഴഞ്ഞുവീണിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം സൂര്യാതാപമേറ്റാണെന്ന് വ്യക്തമായത്. മാര്‍ച്ചിലെ ശരാശരിയില്‍ നിന്ന് ഇപ്പോള്‍ പൊതുവേ രണ്ട് ഡിഗ്രി വരെ ചൂട് കൂടുതലാണ്. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, […]