സംസ്ഥാനത്ത് 8 ജില്ലകളില്‍ മറ്റന്നാള്‍ വരെ കനത്ത ചൂട് അനുഭവപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ടുജില്ലകളില്‍ മറ്റന്നാള്‍ വരെ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍, 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി ചില നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട് *പകല്‍ 11 മണി മുതല്‍ 3മണി വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം.*നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. *രോഗങ്ങള്‍ […]

ചൂട് കൂടുന്നു; സംസ്ഥാനത്ത് 6 ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക്

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉള്‍പ്പെടെ കേരളത്തിലെ ആറ് ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കാസര്‍ഗോഡിന് പുറമെ കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതെന്ന് സിഡബ്ല്യുആര്‍ഡിഎം മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വെള്ളം കരുതലോടെയും ജാഗ്രതയോടെയും വിനിയോഗിച്ചില്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകും. ഈ ആറ് ജില്ലകളിലും ഭൂഗര്‍ഭ ജലത്തില്‍ ഉണ്ടായിട്ടുള്ള കുറവ് ആശങ്ക ഉളവാക്കുന്നതാണ്. ഗണ്യമായ കുറവ് ഉണ്ടായതായി സിഡബ്ല്യുആര്‍ഡിഎം പരിശോധനയില്‍ കണ്ടെത്തി. മിക്ക പുഴകളിലെയും നീരൊഴുക്ക് ഇല്ലാതാവുകയും വറ്റാനും തുടങ്ങിയിട്ടുണ്ട്. കിണറുകളിലെയും […]

കനത്ത ചൂട്; നിലബൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു

മലപ്പുറം: നിലമ്പൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു. അകംപാടം സ്വദേശി ഷെരീഫിനാണ് സൂര്യാഘാതമേറ്റത്. ഷെരീഫിനെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ മലപ്പുറം എടവണ്ണയില്‍ യുവാവിന് സൂര്യാഘാതമേറ്റിരുന്നു. എടവണ്ണ പി സി കോളനിയിലെ ഏലംകുളവന്‍ അബ്ബാസിനാണ് പൊള്ളലേറ്റത്. സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിനുള്ള മുന്നറിയിപ്പും ജാഗ്രതയും തുടരുകയാണ്. അടുത്ത മൂന്ന് ദിവസം ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സൂര്യാഘാതം അടക്കം അടിയന്തര സാഹചര്യം നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു

സംസ്ഥാനത്ത് കനത്ത ചൂട്; വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ കെഎസ്‌ഇബി നടപടി ആരംഭിച്ചു. വരള്‍ച്ച മുന്നില്‍ കണ്ട് അണക്കെട്ടുകളിലെ വെള്ളം പരമാവധി നിലനിര്‍ത്താനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30നാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത്. 81 മില്യണ്‍ യൂണിറ്റായിരുന്നു അത്. എന്നാല്‍, ഈ വര്‍ഷം ഫെബ്രുവരി അവസാനം വാരം തന്നെ വൈദ്യതി ഉപഭോഗം 78 മില്യണ്‍ യൂണിറ്റ് കടന്നു. കൊടും ചൂടിനെ മറി കടക്കാന്‍ എസിയുടേയും ഫാനിന്‍റെ ഉപയോഗം കൂടുന്നതാണിതിന് […]

കേരളം കൊടും ചൂടിലേക്ക്; ഉഷ്ണതരംഗത്തിന് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അസാധാരണമായ ചൂട് അനുഭവപ്പെടുകയാണ്. കോഴിക്കോട് ജില്ലയില്‍ 7 വരെ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കര്‍ശന നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. സൂര്യതാപമേല്‍ക്കുന്ന തൊഴിലെടുക്കുന്നവര്‍ 11 മണി മുതല്‍ മൂന്നുമണി വരെ വിശ്രമംവരുന്ന രീതിയില്‍ തൊഴില്‍ സമയം ക്രമീകരിക്കണമെന്നതടക്കം പാലിക്കേണ്ട നിബന്ധനകളാണ് പുറത്തിറക്കിയത്. നിര്‍മാണ സൈറ്റുകളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും കുടിവെള്ളം, അത്യാവശ്യ മരുന്നുകള്‍, ഒ.ആര്‍.എസ്, ഐസ് പാക്കുകള്‍, വിശ്രമസൗകര്യം എന്നിവ ഏര്‍പ്പെടുത്തണം. മറുനാടന്‍ തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കാന്‍ അവരുടെ ഭാഷയിലുള്ള […]

കേരളത്തില്‍ പതിനേഴാം തീയതിവരെ കനത്ത ചൂടനുഭവപ്പെടും

തിരുവനന്തപുരം: കേരളത്തെ വീണ്ടും ആശങ്കയിലാക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും ഇനിയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പതിനേഴാം തീയതിവരെ കേരളത്തിലെ ചില പ്രദേശങ്ങളില്‍ കൂടിയ ചൂട് അനുഭവപ്പെടും. അതിനുശേഷം മഴയ്ക്ക് സാധ്യതയുള്ളതായും കാണുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, പുനലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് താപനിലയില്‍ അസാധാരണമായ വര്‍ദ്ധനയുള്ളത്. ഇവിടങ്ങളില്‍ ദീര്‍ഘകാല ശരാശരിയില്‍നിന്ന് രണ്ട് ഡിഗ്രിയോ അതില്‍ക്കൂടുതലോ ചൂട് ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ട്. സെപ്റ്റംബര്‍ ഒന്നുമുതല്‍ 11 വരെ 82.5 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടിയിരുന്നത്. എന്നാല്‍, […]

കേരളം കൊടും വരള്‍ച്ചയിലേക്ക്; ജലാശയങ്ങളില്‍ വെള്ളമില്ല

കൊച്ചി: പ്രളയത്തിന് ശേഷം കേരളത്തിലെ ജലാശയങ്ങളില്‍ വെള്ളമില്ല. പുഴകളുടെ അടിത്തട്ടുവരെ തെളിഞ്ഞു തുടങ്ങി. കിണറുകളിലും വെള്ളം താണു. പെരിയാര്‍, മുവാറ്റുപുഴയാര്‍, ചാലിയാര്‍, കുറുമാലി, അച്ചന്‍കോവിലാര്‍ തുടങ്ങിയ പുഴകളുടെയെല്ലാം നില അതീവ ഗുരുതരമാകുകയാണ്. ആലുവയടക്കമുള്ള നിരവധി പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേരളം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയാണിതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് ചൂണ്ടിക്കാണിച്ചു നല്‍കിയ കത്ത് പരിഗണിച്ചു സ്വമേധയാ എടുത്ത കേസും ദുരന്തത്തിന് ഇടയാക്കിയത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി […]

കു​വൈത്തില്‍ കനത്ത ചൂട്: ജാഗ്രതാ നിര്‍ദ്ദേശവുമായി കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേന്ദ്രം

കു​വൈ​ത്ത് സി​റ്റി: കുവൈത്ത് ക​ടു​ത്ത ചൂ​ടി​ലേ​ക്ക് മാ​റി​യ​താ​യി കു​വൈ​ത്ത് കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേന്ദ്രത്തിന്റെ അറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ കൂ​ടി​യ ചൂ​ട് 50 ഡി​ഗ്രി​യും കു​റ​ഞ്ഞ​ത് 36 ഡി​ഗ്രി​യു​മാ​യാണ് രേ​ഖ​പ്പെ​ടു​ത്തി​യത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചൂ​ട് കൂ​ടി​യേ​ക്കും. 45 മു​ത​ല്‍ 20 വ​രെ കി.​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റ​ടി​ക്കാ​നും ഇ​ട​യു​ണ്ട്. കാ​റ്റ് പൊ​ടി​പ​ട​ല​ങ്ങ​ള്‍ ഉ​യ​ര്‍​ത്താ​നും കാഴ്ച്ചപരിധി കു​റ​ക്കാ​നും ഇ​ട​യാ​ക്കി​യേ​ക്കു​മെ​ന്നും കാലാവസ്ഥാ കേ​ന്ദ്രം കൂ​ട്ടി​ച്ചേ​ര്‍​ത്തു. അതിനാല്‍ കാല്‍നടക്കാരും വാഹന യാത്രികരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.