വേനലിനെ അതിജീവിക്കാന്‍..

വേനല്‍ക്കാലം എത്തുന്നതിന് മുമ്പ് തന്നെ ധാരാളം പ്രശ്നങ്ങള്‍ നമ്മള്‍ അനുഭവിക്കാന്‍ തുടങ്ങി. വരും മാസങ്ങളിൽ ചൂട് ഇനിയും വർധിച്ചേക്കും. പല ആരോഗ്യപ്രശ്നങ്ങളും സൗന്ദര്യപ്രശ്നങ്ങളും ഇപ്പോള്‍ അലട്ടുവാനും തുടങ്ങിയിട്ടുണ്ട്. വേയിലത്തിറങ്ങുമ്പോള്‍ ശരീരം ചുവന്ന്‍ തടിക്കുകയും, പൊകയുന്ന പോലെ തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് സൂര്യാഘാതം. uv rays പോലെയുള്ള അപകടകരമായ സൂര്യ രശ്മികള്‍ പല വിധത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്, സ്കിന്‍ കാന്‍സര്‍ വരെയുണ്ടാക്കാനുള്ള സാധ്യതയുമുണ്ട്. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ ശരീരത്തിന്‍റെ പല നിർണായകമായ പ്രവർത്തനങ്ങളെ ഇത് തകരാറിലാക്കിയേക്കാം.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

  • വെള്ളം ധാരാളം കുടിക്കുക. ശരീരത്തില്‍ ജലാംശത്തിന്‍റെ അളവ് കുറയാതെ നോക്കുക.
  • പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍സ് ഉപയോഗിക്കുക. പുറത്തിറങ്ങുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പ്  സണ്‍സ്ക്രീന്‍ പുരട്ടുക. ഇത് സൂര്യ രശ്മികളെ തടയുന്നതിന് ഒരു പരിധി വരെ സഹായിക്കും.
  • പുറത്തിറങ്ങുമ്പോള്‍ മുഖവും ശരീരഭാഗങ്ങളും പൊതിയാന്‍ ശ്രദ്ധിക്കുക. പരമാവധി ഉച്ച സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • പുറത്ത് പോയി വന്നാല്‍ ഉടന്‍തന്നെ മുഖം വൃത്തിയായി കഴുകുക.
  • മുഖത്തെ കരിവാളിപ്പ് മാറുന്നതിന്, അല്‍പം നാരങ്ങാനീരും വെള്ളവും ചേര്‍ത്ത് മുഖത്ത് പുരട്ടിയ ശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.
prp

Related posts

Leave a Reply

*