ക്രിമിനലുകളായ പോലീസുകാരെ പിരിച്ചുവിടണം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പൊലീസുകാരെ പിരിച്ചുവിടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നന്നാകാത്ത പൊലീസുകാരെ സര്‍ക്കാര്‍ നന്നാക്കുമെന്നും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനായി സെന്‍കുമാറിനെ നിയമിച്ചിട്ടില്ലെന്നും പൊലീസിലെ ചെറിയ വിഭാഗം ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഭരണകാലത്തെ കോണ്‍ഗ്രസ് അനുകൂല ഭാരവാഹികള്‍ സേനയില്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നും കോടിയേരി പറഞ്ഞു. പോലീസിലെ രാഷ്ട്രീയവത്കരണത്തെ കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ ഈ മറുപടി.

നിലവിലെ പോലീസ് അസോസിയഷന്‍റെ ഭാഗമായുള്ള ഒരു പോലീസുകാരന്‍റെ പേരിലും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. പോലീസ് സേനയ്ക്കുള്ളില്‍ ആരോപണ വിധേയരായിട്ടുള്ളവര്‍ ആരും തന്നെ ഇപ്പോഴത്തെ പോലീസ് അസോസിയേഷന്‍റെ ഭാഗമായിട്ടുള്ളവരല്ല. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസ് അസോസിയേഷന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ ആരോപണത്തില്‍പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഇതിനകത്തെ കളി വ്യക്തമല്ലേയെന്നും കോടിയേരി പറഞ്ഞു.

prp

Related posts

Leave a Reply

*