ചെന്നൈയില്‍ കനത്ത മഴ തുടരുന്നു;വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി

ചെന്നൈ: കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂറോളം നിര്‍ത്താതെ പെയ്ത മഴയില്‍ ചെന്നൈ നഗരം ഏതാണ്ട് സംതംഭിച്ച നിലയിലായി. കനത്ത  മഴയെത്തുടര്‍ന്ന് ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപൂരം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന്കൂടി അവധി പ്രഖ്യാപിച്ചു. 2015ലെ പ്രളയത്തിന് ശേഷം ഇത്രയും വലിയ മഴ ലഭിക്കുന്നത് ഇതാദ്യമായാണ്. അടുത്ത 24 മണിക്കൂര്‍ കൂടി ഈ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു കുറച്ച്‌ ദിവസം മുമ്പ് സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരത്തെത്തിയ വടക്കുകിഴക്കന്‍ മണ്‍സൂണാണ് കനത്ത […]

തമിഴ്നാട്ടില്‍ മഴ കനക്കുന്നു

ചെന്നൈ: കഴിഞ്ഞ ദിവസം ആരംഭിച്ച മഴ തമിഴ്നാട്ടില്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്. റോഡിനോട് ചേര്‍ന്നുള്ള വീടുകളിലെല്ലാം വെള്ളത്തിനടിയിലായി. തെക്കന്‍ തീരദേശ മേഖലയിലാണ് മഴ എറ്റവുമധികം ശക്തി പ്രാപിച്ചിട്ടുളളത്. ചെന്നൈ അടക്കം തമിഴ്നാടിന്‍റെ തീരദേശ മേഖലകളിലെ സ്കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതികളെ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് തമിഴ്നാട് മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പ് മന്ത്രി എസ്.പി വേലുമണി പറഞ്ഞു. 48 മണിക്കൂറില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മഴ ശക്തം;കണ്ണൂര്‍ വിമാനത്താവള പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി

മട്ടന്നൂര്‍:  മഴ ശക്തമായതോടെ കണ്ണൂര്‍ വിമാനത്താവള പദ്ധതിപ്രദേശത്തിന് സമീപത്തെ വീടുകള്‍ വെള്ളത്തിലായിയിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ കനത്ത മഴയിലാണ് കല്ലേരിക്കര, കാര, പേരാവൂര്‍ എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയത്. ഓവുചാല്‍  കവിഞ്ഞ് കുത്തിയൊഴുകിയ വെള്ളമാണ് വീടുകളിലും കൃഷിസ്ഥലങ്ങളിലുമെത്തിയത്. കിണറുകള്‍ ചെളികയറി ഉപയോഗശൂന്യമാകുകയും , വ്യാപകമായി കൃഷിനാശം ഉണ്ടാകുകയും ചെയ്തു. വിമാനത്താവള പദ്ധതിപ്രദേശത്തുനിന്ന് മഴവെള്ളം ഒഴുകിപ്പോകാന്‍ ലക്ഷങ്ങള്‍ ഉപയോഗിച്ച്‌ ഓവുചാലും തോടുകളും നിര്‍മിച്ചിരുന്നു. എന്നാല്‍ ഇവ ഉപയോഗ്യ ശൂന്യമായിരിക്കുകയാണ്.    

സംസ്ഥാനത്ത്‌ കനത്ത മഴ; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പല അണക്കെട്ടുകളും നിറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.  പലയിടത്തും മണ്ണിടിച്ചിലുണ്ടാവുകയും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വ്യാപക കൃഷി നാശമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തില്‍, ഉയര്‍ന്ന പ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിനായി പോകുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി ആരംഭിച്ച മഴയില്‍ പലയിടത്തും വന്‍ നാശ നഷ്ടമാണുണ്ടായത്. […]