ചെന്നൈയില്‍ കനത്ത മഴ തുടരുന്നു;വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി

ചെന്നൈ: കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂറോളം നിര്‍ത്താതെ പെയ്ത മഴയില്‍ ചെന്നൈ നഗരം ഏതാണ്ട് സംതംഭിച്ച നിലയിലായി. കനത്ത  മഴയെത്തുടര്‍ന്ന് ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപൂരം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന്കൂടി അവധി പ്രഖ്യാപിച്ചു.

2015ലെ പ്രളയത്തിന് ശേഷം ഇത്രയും വലിയ മഴ ലഭിക്കുന്നത് ഇതാദ്യമായാണ്. അടുത്ത 24 മണിക്കൂര്‍ കൂടി ഈ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
കുറച്ച്‌ ദിവസം മുമ്പ് സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരത്തെത്തിയ വടക്കുകിഴക്കന്‍ മണ്‍സൂണാണ് കനത്ത മഴയ്ക്ക് കാരണമായതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തമിഴ്നാട്ടില്‍ വരും ദിവസങ്ങളിലും മഴ തുടരും. എന്നാല്‍ തീരപ്രദേശങ്ങളില്‍ മഴയുടെ ശക്തി കൂടുതലായിരിക്കും.

അതേസമയം, ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മുഖ്യമന്ത്രി ഇ. പളനിസാമി വ്യക്തമാക്കി. പ്രളയബാധിത പ്രദേശത്ത് നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ 115 താത്കാലിക കേന്ദ്രങ്ങള്‍ തുറന്നതായും അദ്ദേഹം പറഞ്ഞു.

prp

Related posts

Leave a Reply

*