ചെന്നൈയില്‍ കനത്ത മഴ; സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ചെന്നൈ: ഞായറാഴ്ച രാത്രി മുതല്‍ കനത്ത മഴ പെയ്തതോടെ ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. തിങ്കളാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ, കാഞ്ചിപുരം. തിരുവള്ളൂര്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു.

ഇന്നലെ രാത്രിയിലും ചെന്നൈയില്‍ ഇടവിട്ട് ശക്തമായ മഴ പെയ്തിരുന്നു. കാലവര്‍ഷം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി തമിഴ്നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമി അറിയിച്ചു.

2015ല്‍ ഉണ്ടായ മഴക്കെടുതിയുടെ ഭീതി നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് ചെന്നൈയില്‍ നല്കിയിരിക്കുന്നത്. ഒക്ടോബര്‍ അവസാനം പെയ്ത വടക്കുകിഴക്കന്‍ കാലവര്‍ഷവും ചെന്നൈയില്‍ അതിശക്തമായിരുന്നു. അതേത്തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്.

prp

Related posts

Leave a Reply

*