കേരളത്തിന് ലോകമെങ്ങും നിന്നും സഹായം പ്രവഹിക്കുമ്പോള്‍ ആസ്ഥാന ഗായകന്‍ എവിടെയെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: എല്ലാത്തില്‍ നിന്നും വ്യത്യസ്തമാണ് നമ്മുടെ പിസി. വിവാദം ഉണ്ടാക്കാന്‍ ഒരു സെക്കന്‍റ് മതി. പ്രളയക്കെടുതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിയമസഭയില്‍ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് നമ്മുടെ പിസി ജോര്‍ജ് എംഎല്‍എയുടെ ചോദ്യം. കേരളത്തിന് ലോകമെങ്ങും നിന്നും സഹായം പ്രവഹിക്കുമ്പോള്‍ മലയാളത്തിന്‍റെ ആസ്ഥാന ഗായകന്‍ യേശുദാസ് എവിടെയാണെന്ന് പിസി ജോര്‍ജ് ചോദിച്ചു. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം സംസാരിച്ചു കൊണ്ടിരിക്കെയാണ് ഇടയ്ക്ക് കയറി പിസിയുടെ ചോദ്യം. യേശുദാസിനൊപ്പം പേരെടുത്ത് പറയാതെ ചില സാഹിത്യകാരന്മാരെയും പിസി വിമര്‍ശിച്ചു. പിസിയുടെ ചോദ്യത്തിന് […]

പ്രളയക്കെടുതി: വിദേശ സഹായത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: പ്രളയക്കെടുതി നിവാരണത്തിന് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.സഹായം സ്വീകരിക്കണോ എന്നത് സര്‍ക്കാരിന്‍റെ നയപരമായ തീരുമാനമാണന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കേരളത്തിന് യുഎഇ 700 കോടി സഹായം വാഗ്ദാനം ചെയ്തിട്ടും കേന്ദ്രം അനുവദിക്കുന്നില്ലെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. യുഎഇ പണം വാഗ്ദാനം ചെയ്‌തെന്നതിന് വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി . യുഎഇ ധനസഹായം അനുവദിക്കുകയോ കേന്ദ്രം നിരസിക്കുകയോ ചെയ്തതിന് വസ്തുതാപരമായ തെളിവ് കോടതിയുടെ മുന്നില്‍ ഇല്ലെന്നും ഹാജരാക്കിയാല്‍ പരിശോധിക്കാമെന്നും […]

കേരളത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ലോക ബാങ്കും ഐഡിബിഐയും

തിരുവനന്തപുരം: കേരളത്തിന്‍റെ പുന:ര്‍ നിര്‍മ്മാണത്തിനായി എല്ലാ സഹായങ്ങളും നല്‍കുമെന്ന് ലോക ബാങ്കും, ഐഡിബിഐയും ഉറപ്പു നല്‍കി. ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായിരിക്കും സഹായം നല്‍കുക. ഇത് സംബന്ധിച്ച്‌ ലേക ബാങ്ക് പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. പുനരുദ്ധാരണ പദ്ധതികള്‍ തയാറാക്കി സമര്‍പ്പിക്കാന്‍ ലോക ബാങ്ക് പ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങള്‍ ഉദാരമാക്കി കേരളത്തിന് സഹായം നല്‍കാമെന്നാണ് ലോക ബാങ്ക് അറിയിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ രാവിലെ 9.30 മുതല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലോക ബാങ്ക് പ്രതിനിധികളുമായി നടത്തിയ […]

പ്രളയം: കേന്ദ്രത്തിന്‍റെ പാക്കേജ് അപര്യാപ്തമെന്ന് രാഹുല്‍ ഗാന്ധി

കൊച്ചി: കേരളത്തിലുണ്ടായ പ്രളയക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിനായി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെടുമ്പാശേരിയില്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സന്ദര്‍ശിക്കുകയായിരുന്നു രാഹുല്‍. പുനരധിവാസത്തെ കുറിച്ച് ആളുകള്‍ ആശങ്കാകുലരാണ്. ആവശ്യമായ കൗണ്‍സലിങ് നടത്തണം. കേന്ദ്രം കൂടുതല്‍ സഹായം നല്‍കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടു. ഉപാധികളില്ലാതെ വിദേശസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം,​ വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ രാഹുല്‍ സന്ദര്‍ശിക്കുന്നില്ല. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വയനാട് സന്ദര്‍ശനം […]

നാശനഷ്ടം ഇനിയും കൂടും; ദുരിതബാധിതരെ സാങ്കേതിക തടസം പറഞ്ഞ് ഒഴിവാക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം:  സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍ നാശനഷ്ടത്തിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാഥമികമായി കണക്കാക്കിയതിനെക്കോള്‍ ഭീമമായ നഷ്ടമുണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരിതബാധിതരെ ഇന്‍ഷുറന്‍സ് അടക്കമുള്ള കാര്യങ്ങളില്‍ സാങ്കേതിക തടസം പറഞ്ഞ് ഒഴിവാക്കരുതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മാലിന്യ സംസ്കരണത്തില്‍ ശ്രദ്ധവേണം. മാലിന്യം ജലസ്രോതസ്സുകളില്‍ തളളിയാല്‍ നടപടിയെടുക്കും. പകര്‍ച്ചവ്യാധികള്‍ തടയാന്‍ പ്രത്യേകം ശ്രദ്ധ നല്‍കണം.പ്രതിരോധ മരുന്നുകള്‍ കഴിക്കാന്‍ എല്ലാവരും തയ്യാറാകണം. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാകുന്ന  വ്യക്തികളെയും സ്ഥാപനങ്ങളും സംഘടനകളും കണ്ടെത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു […]

ദുരിതാശ്വാസ ക്യാമ്പിലെത്തിയ ടൂത്ത് ബ്രഷ് നിര്‍മിച്ചത് 1988ല്‍..!

തിരുവനന്തപുരം: അധികൃതര്‍ ആവര്‍‌ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും തങ്ങളുടെ പഴയ സാധനങ്ങള്‍ ഒഴിവാക്കാനുള്ള അവസരമായി ദുരിതാശ്വാസ ക്യാമ്പുകളെ കാണുന്നതായി ആക്ഷേപം. ആലപ്പുഴ അര്‍ത്തുങ്കല്‍ സെന്‍റ് ഫ്രാന്‍സിസ് അസീസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ ദിവസം ലഭിച്ച സാധനങ്ങള്‍ ഇത്തരം പ്രവണതകള്‍ക്ക് ഏറ്റവും മികച്ച ഉദാഹരണമാണ്. ഇവിടേക്കെത്തിയ സാധനങ്ങളുടെ കൂട്ടത്തില്‍ 30 വര്‍ഷം പഴക്കമുള്ള ടൂത്ത് ബ്രഷ് കൂടി ഉള്‍പ്പെട്ടതാണ് സന്നദ്ധസേവകരെയും അധികൃതരെയും ഒരുപോലെ ആശയക്കുഴപ്പത്തി ലാക്കിയത്.  1988 മെയ് മാസം നിര്‍മിച്ച ഈ ടൂത്ത് ബ്രഷിന്‍റെ വിലയായി രേഖപ്പെടുത്തിയിരിക്കുന്നത് […]

പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകത: ഇ. ശ്രീധരന്‍

കൊച്ചി: ഡാമുകള്‍ തുറക്കുന്നതില്‍ അപാകതയുണ്ടായെന്ന് ഇ. ശ്രീധരന്‍. ഡാമുകള്‍ നേരത്തേ തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഡാമുകളില്‍ വെള്ളം സംഭരിക്കേണ്ടിയിരുന്നില്ല. കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയും പ്രളയത്തിനു കാരണമായി. നവകേരള നിർമിതിക്ക് പൂർണാധികാരമുള്ള സമിതിയെ നിയോഗിക്കണം. സർക്കാർ ആവശ്യപ്പെട്ടാൽ ഇതിനുവേണ്ട ഉപദേശങ്ങൾ നൽകാമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. അതേസമയം, ആവശ്യമായ ഫണ്ട് ഇന്ത്യയ്ക്കുണ്ടെന്നും വിദേശസഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന നിലപാടും അദ്ദേഹം പങ്കുവച്ചു. അതേസമയം, പ്രളയക്കെടുതിയെക്കുറിച്ചും ഡാമുകള്‍ തുറന്നു വിട്ടതു കൊണ്ടുണ്ടായ പ്രത്യാഘാതങ്ങളെ കുറിച്ചും വിശദമായ പഠനം നടത്താന്‍ നാഷണല്‍ […]

പ്രളയബാധിത പ്രദേശത്ത് കുടിവെള്ളം എത്തിച്ചില്ല; ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി

കൊച്ചി: പ്രളയബാധിത പ്രദേശത്ത് കുടിവെള്ളം എത്തിക്കാന്‍ മോട്ടര്‍ വാഹന വകുപ്പ് ചുമതലപ്പെടുത്തിയ ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ കൃത്യം നിര്‍വ്വഹിക്കാതെ വാഹനവുമായി മുങ്ങി. ഇവരുടെ ലൈസന്‍സ് റദ്ദാക്കി. ടാങ്കര്‍ലോറി ഡ്രൈവര്‍മാരായ രമേശന്‍, അഖില്‍ എന്നിവരുടെ ലൈസന്‍സ് ആണ് എറണാകുളം ആര്‍ടിഒ പി ജോസ് സസ്‌പെന്‍റ് ചെയ്തത്. പുത്തന്‍വേലിക്കര പ്രദേശത്ത് കുടിവെള്ളം എത്തിക്കാനായിരുന്നു ഇരുവരേയും അധികൃതര്‍ ചുമതലപ്പെടുത്തിയത്. നേരത്തെ ഈ ടാങ്കറുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത വാഹനങ്ങള്‍ ജല അതോറിറ്റിക്ക് കൈമാറിയിരുന്നു. സംഭവത്തില്‍ ശക്തമായ നടപടികള്‍ കൈക്കൊളളാന്‍ കളക്ടര്‍ നിര്‍ദ്ദേശം […]

കൈകോര്‍ത്ത് കേരളം; കുട്ടനാട്ടില്‍ മഹാശുചീകരണത്തിന് തുടക്കം

ആലപ്പുഴ: കുട്ടനാട്ടില്‍ ഇനി അതിജീനവത്തിന്‍റെ നാളുകളാണ്. വീടുകളിലേക്ക് മടങ്ങുകയാണ് ആളുകള്‍. ശുചീകരണ പ്രവര്‍ത്തനത്തിന് മന്ത്രി ജി.സുധാകരന്‍ തുടക്കം കുറിച്ചു. 55,000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മൂന്നുദിവസത്തെ ശുചീകരണ യജ്ഞത്തിനാണ് ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്. ശുചിത്വ പ്രവര്‍ത്തനത്തിന് ജില്ലയ്ക്ക് പുറത്തുനിന്നുള്ള 5,000 പേരും ജില്ലയിലെ അരലക്ഷം പേരും പങ്കെടുക്കും. ക്യാമ്പില്‍ കഴിയുന്ന ആരോഗ്യപ്രശ്നമില്ലാത്തവരും പ്രായമായവരും കുട്ടികളും ഒഴിച്ച്‌ ബാക്കിയുള്ള കുട്ടനാട്ടുകാര്‍ ഇതില്‍ പങ്കാളികളാകും. വീട് നശിച്ച കുട്ടനാട്ടുകാര്‍ക്ക് 30 ന് ശേഷം കുട്ടനാട്ടില്‍ തന്നെ പുതിയ ക്യാമ്പുകള്‍ ക്രമീകരിക്കും. കുട്ടനാട്ടിലെ താലൂക്കുകളില്‍ […]

ജൈസലിന് സ്‌നേഹ സമ്മാനവുമായി വിനയന്‍ നേരിട്ടെത്തി

സംസ്ഥാനത്തെ ദുരിതത്തിലാഴ്‌ത്തിയ പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ റബര്‍ ഡിങ്കിയിലേക്കു ചവിട്ടിക്കയറാന്‍ ചെളിവെള്ളത്തില്‍ മുട്ടുകുത്തിനിന്ന് സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജൈസലിന് സമ്മാനവുമായി സംവിധായകന്‍ വിനയന്‍. മലപ്പുറം താനൂര്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയായ ജൈസലിന് വിനയന്‍ ഒരു ലക്ഷം രൂപ സമ്മാനമായി  നല്‍കി. വിനയന്‍ നേരിട്ടാണ് സമ്മാനം നല്‍കിയത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജൈസലിന് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നതായി വിനയന്‍ അറിയിച്ചിരുന്നു. ജീവന്‍ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഒരു പ്രോല്‍സാഹനമാകുമെന്ന് ഞാന്‍ കരുതുന്നുവെന്നുമായിരുന്നു വിനയന്‍ പറഞ്ഞിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ […]