ആലപ്പുഴ: പ്രളയക്കെടുതിയില്‍ നാശം സംഭവിച്ച കുട്ടനാട്ടിലെ വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കാനുള്ള ബൃഹദ്യജ്ഞത്തിന് ചൊവ്വാഴ്ച തുടക്കം. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരും അല്ലാത്തവരുമായ 55000 പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മൂന്നുദിവസത്തെ ശുചീകരണയജ്ഞത്തിനാണ് തുടക്കമിടുന്നത്. കേരളം കണ്ട ഏറ്റവും വലിയ ശുചീകരണപദ്ധതിയായിരിക്കും ഇത്. ഓഗസ്റ്റ് 31ഓടെ ക്യാംപുകളില്‍ കഴിയുന്ന പരമാവധി കുട്ടനാട്ടുകാരെ വീടുകളില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രിമാരായ തോമസ് ഐസകും ജി സുധാകരനും പറഞ്ഞു. ക്യാംപില്‍ കഴിയുന്ന കുട്ടികളും പ്രായമായവരും ആരോഗ്യപ്രശ്‌നമുള്ളവരും ഒഴികെയുള്ള മുഴുവന്‍ കുട്ടനാട്ടുകാരും ദൗത്യത്തിള്‍ പങ്കാളികളാകും. ചൊവ്വാഴ്ച തുടങ്ങി ഓഗസ്റ്റ് […]
Tag: flood
കേരളത്തിലെ പ്രളയത്തിന് കാരണം ഗോവധം: ബസന്‍ ഗൗഡ പാട്ടീല്‍
ന്യൂഡല്‍ഹി: പശുക്കളെ കൊല്ലുന്നതാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്ന് ബിജെപി എംഎല്‍എ ബസന്‍ ഗൗഡ പാട്ടീല്‍. ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്ന ആളുകളാണ് കേരളത്തിലെ ജനങ്ങള്‍ എന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. കര്‍ണ്ണാടകയില്‍ നിന്നുള്ള എംഎല്‍എയാണ് ഗൗഡ പാട്ടീല്‍. ഗോവധ നിരോധനത്തിനെതിരെ പ്രതിഷേധിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് മലയാളികള്‍ക്ക് അതിനുള്ള തിരിച്ചടി കിട്ടി. അതിനാല്‍, ഒരാളും മറ്റൊരുവന്‍റെ മത വികാരം വ്രണപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസവും വിവാദമായ പരാമര്‍ശങ്ങളുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ബുദ്ധിജീവികളെ വെടിവച്ച് കൊല്ലണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ […]
തമിഴ്‌നാട് മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളം കേരളത്തിന്
ചെന്നൈ: കേരളത്തെ സഹായിക്കാന്‍ ആര്‍ക്കും ഒരു മടിയുമില്ല. ദേഷ്യങ്ങളും വിദ്വോഷങ്ങളും മറന്ന് എല്ലാവരും ഒന്നിച്ചെത്തുകയാണ്. തമിഴ്മക്കള്‍ കേരളത്തെ ഒന്നടങ്കം സഹായിക്കുന്നതിങ്ങനെ. തമിഴ്നാട്ടിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളം കേരളത്തിന് നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ശമ്പളം എത്തുക. തമിഴ്നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ (ടിഎന്‍ജിഇഎ) സംസ്ഥാന സെക്രട്ടറി സി.ആര്‍. രാജ്കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 200 കോടി രൂപയാകും നല്‍കുക. ഈ മാസത്തെ ശമ്പളത്തില്‍നിന്ന് ഇതു നല്‍കാനാണു തീരുമാനം. കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി 4000 […]
ക്യാമ്പിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതായി പരാതി
തൃശ്ശൂര്‍: പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായി ജനങ്ങള്‍ സ്വരൂപിച്ച ഭക്ഷ്യവസ്തുക്കള്‍ അനധികൃതമായി കടത്താന്‍ ശ്രമം. ദുരിതാശ്വാസ ക്യാമ്പിലേക്കെത്തിച്ച ഭക്ഷ്യവസ്തുക്കളാണ് കടത്താന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. തൃശ്ശൂര്‍ കേച്ചേരിയിലാണ് സംഭവം. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണസംഘത്തിലേക്ക് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതായാണ് നാട്ടുകാര്‍ ആരോപിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രളയത്തില്‍പ്പെട്ടവരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്ന് ഹിന്ദുമഹാ സഭാ നേതാവ്
കേരളത്തിലുണ്ടായ പ്രളയം ബീഫ് കഴിച്ച മലയാളികളുടെ തലയില്‍ വച്ചുകെട്ടാന്‍ ശ്രമിക്കുകയാണ് ഉത്തരേന്ത്യക്കാരായ ഗോമാതാ സ്‌നേഹികള്‍. കേരളത്തില്‍ പ്രളയമുണ്ടായത് മുതല്‍ ഇത്തരം അനേകം പരാമര്‍ശങ്ങളുമായി നിരവധി ഗോ സംരക്ഷകര്‍ രംഗത്തു വന്നിരുന്നു. ഇപ്പോള്‍ ഇതാ പ്രളയ ദുരന്തത്തില്‍ നിന്നും കേരളം കരകയറുന്നതിനിടെ വിവാദ പരാമര്‍ശങ്ങളുമായി ഹിന്ദുമഹാ സഭാ നേതാവ് ചക്രപാണി മഹാരാജും രംഗത്തു വന്നിരിക്കുകയാണ്. കേരളത്തില്‍ പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്നാണ് ചക്രപാണിയുടെ വാദം. പ്രളയത്തില്‍ അകപ്പെട്ടവരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്നും ചക്രപാണി പറഞ്ഞു. ഭൂമിയോട് […]
കേന്ദ്രം നയം മാറ്റില്ല; കേരളത്തിന് 700 കോടി നഷ്ടമായേക്കും
ദില്ലി: വിദേശരാജ്യങ്ങളില്‍ നിന്നുള്ള സംഭാവന സ്വീകരിക്കേണ്ട എന്ന നയം തിരുത്താന്‍ തയ്യാറല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ യുഎഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായം കേരളത്തിന് നഷ്ടമായേക്കും. പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വിദേശരാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടെന്ന നയം ഇന്ത്യ സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്താതിരുന്നാല്‍ വിദേശരാജ്യങ്ങള്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ കേരളത്തിന് നഷ്ടമാകും. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. യുഎഇയിക്ക് പുറമെ ഖത്തറും മാലിദ്വീപും കേരളത്തിന് ധനസഹായങ്ങള്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ദുരന്തഘട്ടത്തില്‍ വിദേശ രാജ്യങ്ങളുടെ […]
ആ ‘താങ്ക്സ്’ അച്ഛന്‍റെ മുണ്ടു കീറി; തരംഗമായ ചിത്രത്തെ കുറിച്ച്
കൊച്ചി : പ്രളയ ജലത്തില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കൊച്ചിയിലെ ടെറസിലെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. എന്നാല്‍ ആ ‘താങ്ക്സ്’ അച്ഛന്‍റെ മുണ്ടു കീറിയാണെന്ന്, നന്ദി പ്രകാശിപ്പിച്ച് എഴുതിയ നോര്‍ത്ത് പറവൂര്‍ കിഴക്കേ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി വീട്ടില്‍ ധനപാലന്‍ പറയുന്നു. വെള്ളത്തിലൂടെ നീന്തി വന്ന അച്ഛന്‍ അഴിച്ചിട്ട ഡബിള്‍ മുണ്ടു കീറിയാണ് ആ അക്ഷരങ്ങള്‍ എഴുതിയത്. വെള്ളപ്പൊക്കത്തില്‍ നിന്ന് തന്നെയും കുടുംബത്തെയും ഹെലികോപ്റ്ററില്‍ അല്ല രക്ഷിച്ചത്. എന്നാല്‍ സമീപത്തെ വീടുകളിലെ പ്രായമായവരെ […]
യുഎഇ വാഗ്ദാനം ചെയ്ത 700 കോടി വേണ്ടെന്ന് കേന്ദ്രം
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത 700 കോടിയുടെ ധനസഹായം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. ഇതുസംബന്ധിച്ച തീരുമാനം വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു രാജ്യം നേരിട്ട് ഇത്തരത്തില്‍ പണം നല്‍കുന്നത് കീഴ്‌വഴക്കത്തിന്‍റെ ലംഘനമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ ന്യായീകരണം. വ്യക്തികള്‍ വഴിയോ എന്‍ജിഒകള്‍ വഴിയോ മാത്രമെ ഇത്തരത്തില്‍ പണം സ്വീകരിക്കാന്‍ കഴിയു എന്നും വിദേശകാര്യമന്ത്രാലയം പറയുന്നു. ഇതോടെ യുഎഇ, ഖത്തര്‍, മാലദ്വീപ് എന്നീ രാജ്യങ്ങളില്‍ നിന്നും കേരളത്തിന് സഹായം ലഭിക്കില്ല. കേരളത്തിലുണ്ടായ മഹാ ദുരന്തത്തില്‍ ഇന്ത്യക്കകത്തും പുറത്തുംനിന്ന് വലിയ […]
പ്രളയബാധിതര്‍ക്കൊപ്പം; ഈ വര്‍ഷം പുലിക്കളിയില്ല
തൃശൂര്‍: ഓണാഘോഷം പൊടിപൊടിക്കുക മലയാളികളുടെ പതിവാണ്. എന്നാല്‍ പ്രതീക്ഷിക്കാതെ എത്തിയ കാലവര്‍ഷക്കെടുതി തകര്‍ത്തെറിഞ്ഞത് ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. എന്നാല്‍ ദുരന്തമുഖത്തു നിന്നും തിരിച്ചു കയറുവാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം തന്നെയാണ് തങ്ങളെന്ന് എല്ലാ മലയാളികളും ഉറപ്പിച്ച മട്ടാണ്. അതിന്‍റെ ഭാഗമായി എല്ലാ വര്‍ഷവും തൃശൂരില്‍ നടത്തി വരുന്ന പുലിക്കളിയും വേണ്ടെന്ന് വെച്ചിരിക്കുകയാണ്. പുലിക്കളി സംഘങ്ങള്‍ തന്നെയാണ് ഇത് സംബന്ധിച്ച തീരുമാനം വ്യക്തമാക്കിയത്. പ്രളയക്കെടുതിയില്‍പ്പെട്ട് സംസ്ഥാനം വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.
ഹെല്‍മറ്റില്‍ കയറിയിരുന്ന പാമ്പിന്‍റെ കടിയേറ്റ് യുവാവ് ആശുപത്രിയില്‍
അങ്കമാലി: വെള്ളം പൊങ്ങിയ സ്ഥലത്തു പാര്‍ക്കു ചെയ്ത ബൈക്കില്‍ വച്ച ഹെല്‍മറ്റില്‍ കയറിയ പാമ്പിന്‍റെ കടിയേറ്റ് യുവാവ് ആശുപത്രിയില്‍. ഇതര സംസ്ഥാന തൊഴിലാളിയായ വീരമണി (32)യാണ് അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മുപ്പത്തടത്ത് വീരമണി ബൈക്ക് പാര്‍ക്ക് ചെയ്ത സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇതില്‍നിന്നു വന്ന പാമ്പ് ആകാമെന്നാണ് കരുതുന്നത്. ഹെല്‍മറ്റ് ബൈക്കില്‍ കൊളുത്തിയിട്ടിരിക്കുകയായിരുന്നു. തിരിച്ചെത്തിയ വീരമണി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുംമുമ്പ് ഹെല്‍മറ്റ് എടുത്തപ്പോള്‍ പാമ്പ് പുറത്തുചാടി. കൈയില്‍ കടിച്ച പാമ്പ് ഇഴഞ്ഞുപോയി. കടിയേറ്റ വീരമണിയെ […]










