ജൈസലിന് സ്‌നേഹ സമ്മാനവുമായി വിനയന്‍ നേരിട്ടെത്തി

സംസ്ഥാനത്തെ ദുരിതത്തിലാഴ്‌ത്തിയ പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ റബര്‍ ഡിങ്കിയിലേക്കു ചവിട്ടിക്കയറാന്‍ ചെളിവെള്ളത്തില്‍ മുട്ടുകുത്തിനിന്ന് സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജൈസലിന് സമ്മാനവുമായി സംവിധായകന്‍ വിനയന്‍.

മലപ്പുറം താനൂര്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയായ ജൈസലിന് വിനയന്‍ ഒരു ലക്ഷം രൂപ സമ്മാനമായി  നല്‍കി. വിനയന്‍ നേരിട്ടാണ് സമ്മാനം നല്‍കിയത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജൈസലിന് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നതായി വിനയന്‍ അറിയിച്ചിരുന്നു.

ജീവന്‍ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഒരു പ്രോല്‍സാഹനമാകുമെന്ന് ഞാന്‍ കരുതുന്നുവെന്നുമായിരുന്നു വിനയന്‍ പറഞ്ഞിരുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകളടക്കമുള്ളവര്‍ക്ക് ബോട്ടിലേക്ക് കയറാനായി ചെളിവെള്ളത്തില്‍ മുട്ടുകുത്തി നിന്ന് കൊടുത്ത ജൈസലിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലും രാജ്യാന്തര മാധ്യമങ്ങളിലും ഇടം നേടിയിരുന്നു.

prp

Related posts

Leave a Reply

*