ഒരു വര്‍ഷത്തിനിടെ മോദിയ്ക്ക് കിട്ടിയത് 12 ലക്ഷത്തിന്‍റെ സമ്മാനങ്ങള്‍

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചത് 12 ലക്ഷത്തോളം രൂപ വില വരുന്ന സമ്മാനങ്ങള്‍. വിദേശകാര്യ മന്ത്രാലയത്തിന്‍റെ ട്രഷറിയാണ് ഉപഹാരങ്ങളുടെ പട്ടിക പുറത്ത് വിട്ടത്. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയുള്ള കണക്കുകളിലെ വിവരമാണിത്.

1.10 ലക്ഷം രൂപ വില വരുന്ന മോണ്ട് ബ്ലാക്ക് റിസ്റ്റ് വാച്ച്,  2.15 ലക്ഷം രൂപയുടെ വെള്ളി ഫലകം, 1.25 ലക്ഷം രൂപ വിലമതിക്കുന്ന മോണ്ട് ബ്ലാക്ക് പേനകള്‍ തുടങ്ങി നിരവധി സമ്മാനങ്ങളാണ് മോദിയ്ക്ക് ലഭിച്ചത്.

വിലപിടിപ്പുള്ള സമ്മാനങ്ങളുടെ വിവരങ്ങളെല്ലാം മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവക്ക് പുറമേ ചിത്രങ്ങൾ, പുസ്തകങ്ങൾ, ബുള്ളറ്റ് ട്രെയിനിന്‍റെയും ക്ഷേത്രങ്ങളുടെയും മാതൃകകൾ, കാർപെറ്റുകൾ, കമ്പിളി വസ്ത്രങ്ങൾ തുടങ്ങി നിരവധി വസ്തുക്കളുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

prp

Related posts

Leave a Reply

*