പ്രളയമേഖലകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍

തിരുവനന്തപുരം:  സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ കേരളത്തിലെത്തി. രാവിലെ 8.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം അല്‍പസമയത്തിനകം ഹെലികോപ്ടറില്‍ ചെങ്ങന്നൂരിലേക്ക് തിരിക്കും.

തുടര്‍ന്ന് ഹെലികോപ്‌റ്ററില്‍ ആലപ്പുഴയിലേക്ക്. 12.30 മുതല്‍ 1.30 വരെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. മത്സ്യത്തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങിലും പങ്കെടുക്കും. 2.30ന് ആലപ്പുഴയില്‍ നിന്ന് കൊച്ചിയിലേക്ക് തിരിക്കും. 3.45 മുതല്‍ 6.15 വരെ ആലുവയിലെ ദുരിതാശ്വാസ ക്യാകളും ചാലക്കുടിയിലെയും ചേന്ദമംഗലത്തേയും പ്രളയബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും. തുടര്‍ന്ന് കൊച്ചിയില്‍ വിശ്രമം.

29ന് രാവിലെ 10 മണിക്ക് വിമാനത്തില്‍ കോഴിക്കോട്ടേക്ക് പോകും. 10.45ന് കോഴിക്കോട്ട് നിന്ന് വയനാട്ടിലേക്ക് ഹെലികോപ്‌റ്ററില്‍. 11.30 മുതല്‍ 12.30 വരെ പ്രളയത്തില്‍ തകര്‍ന്ന കോട്ടത്തറ ഗ്രാമം സന്ദര്‍ശിക്കും. തുടര്‍ന്ന് കോഴിക്കോട് നിന്നും പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

 

prp

Related posts

Leave a Reply

*