സംസ്ഥാനത്തെ ദുരിതത്തിലാഴ്‌ത്തിയ പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ റബര്‍ ഡിങ്കിയിലേക്കു ചവിട്ടിക്കയറാന്‍ ചെളിവെള്ളത്തില്‍ മുട്ടുകുത്തിനിന്ന് സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജൈസലിന് സമ്മാനവുമായി സംവിധായകന്‍ വിനയന്‍. മലപ്പുറം താനൂര്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയായ ജൈസലിന് വിനയന്‍ ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കി. വിനയന്‍ നേരിട്ടാണ് സമ്മാനം നല്‍കിയത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജൈസലിന് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നതായി വിനയന്‍ അറിയിച്ചിരുന്നു. ജീവന്‍ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഒരു പ്രോല്‍സാഹനമാകുമെന്ന് ഞാന്‍ കരുതുന്നുവെന്നുമായിരുന്നു വിനയന്‍ പറഞ്ഞിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ […]
Tag: jeyson
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ തന്‍റെ മുതുക് ചവിട്ടുപടിയാക്കിയ ജെയ്‌സലിന് അഭിനന്ദന പ്രവാഹം
ജാതിയെന്നോ മതമെന്നോ വര്‍ണമെന്നോ നോക്കാതെ എല്ലാവരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ഇതില്‍ എല്ലാവരുടെയും മനസ്സ് കീഴടക്കിയ ഒരാളുണ്ട്, ജെയ്‌സല്‍. സ്ത്രീകളടക്കമുള്ളവരെ രക്ഷാബോട്ടില്‍ കയറ്റാന്‍ തന്‍റെ മുതുക് ചവിട്ടുപടിയാക്കിയ ജെയ്സലിന് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. നിരവധി പേരാണ് ലോകത്തിന്‍റെ പല കോണുകളില്‍ നിന്നായി ജെയ്സലിനെ വിളിച്ചുകൊണ്ടിരിക്കുന്നത്. വേങ്ങര മുതലമാട്ടെ വെള്ളപൊക്കത്തിലായിരുന്നു ജെയ്‌സല്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. ആളുകള്‍ക്കും ബോട്ടിനുമിടയില്‍ മൂക്ക് വെള്ളത്തില്‍ മുട്ടുംവിധം ജെയ്സല്‍ മുട്ടുകുത്തിനില്‍ക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ നടന്ന ഈ രംഗം ക്യാമറയില്‍ പകര്‍ത്തുന്നവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു, ചെരിപ്പൂര്, അത് കല്ലല്ല, ഒരു മനുഷ്യനാണെന്ന്. ട്രോമാകെയര്‍ […]


