പ്രളയം: കേന്ദ്രത്തിന്‍റെ പാക്കേജ് അപര്യാപ്തമെന്ന് രാഹുല്‍ ഗാന്ധി

കൊച്ചി: കേരളത്തിലുണ്ടായ പ്രളയക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിനായി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെടുമ്പാശേരിയില്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സന്ദര്‍ശിക്കുകയായിരുന്നു രാഹുല്‍.

പുനരധിവാസത്തെ കുറിച്ച് ആളുകള്‍ ആശങ്കാകുലരാണ്. ആവശ്യമായ കൗണ്‍സലിങ് നടത്തണം. കേന്ദ്രം കൂടുതല്‍ സഹായം നല്‍കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടു. ഉപാധികളില്ലാതെ വിദേശസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം,​ വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ രാഹുല്‍ സന്ദര്‍ശിക്കുന്നില്ല. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വയനാട് സന്ദര്‍ശനം റദ്ദാക്കിയത്. പകരം ഇടുക്കി ചെറുതോണിയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

prp

Related posts

Leave a Reply

*