കനത്ത മഴ; സൗദിയില്‍ ജനജീവിതം ദുരിതത്തില്‍

സൗദി അറേബ്യ: കനത്ത മഴയും പ്രളയവും സൗദിയില്‍ ജനജീവിതം ദുസ്സഹമാക്കുന്നു. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പ്രളയവും വെള്ളക്കെട്ടും രൂപപ്പെട്ടു. ജിദ്ദ, മദീന, സകാക്ക എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് വെള്ളക്കെട്ട് രൂക്ഷമായത്. പ്രളയത്തിലകപ്പെട്ട 102 പേരെ സുരക്ഷാവിഭാഗവും അഗ്നിശമനസേനയും ചേര്‍ന്നു രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വെള്ളക്കെട്ടില്‍ മുങ്ങിയ ഒട്ടേറെ വാഹനങ്ങളും കേടായി. ചിലയിടങ്ങളില്‍ വൈദ്യുതി വിതരണവും തകരാറിലായി. പ്രളയബാധിത പ്രദേശങ്ങള്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതബാധിതര്‍ക്ക് […]

തൊഴില്‍ വിസ കാലാവധി 2 വര്‍ഷമായി നീട്ടി

റിയാദ്: സൗദിയില്‍ തൊഴില്‍ വിസയുടെ കാലാവധി നീട്ടി. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പുതിയ തൊഴില്‍ വിസകളുടെ കാലാവധി രണ്ടു വര്‍ഷമായി നീട്ടി നല്‍കി കൊണ്ടാണ് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം  ഉത്തരവിറക്കിയത്. നേരത്തെ അതിന് ഒരു വര്‍ഷത്തെ കാലാവധി ആയിരുന്നു. നിലവില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളില്‍ ഒരു വര്‍ഷത്തിനകം തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരിക്കണം. എന്നാല്‍ ഇത് രണ്ട് വര്‍ഷമായി നീട്ടി നല്‍കിയാണ് മന്ത്രാലയം […]

കീകി ഡാന്‍സ്; സൗദിയില്‍ യുവതി അറസ്റ്റില്‍

ദമ്മാം: സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറിയ കീകി നൃത്തം നടത്തിയതിന് അല്‍ഖോബാറില്‍ യുവതി പിടിയിലായി. ഓടുന്ന കാറില്‍നിന്ന് ചാടിയിറങ്ങി റോഡില്‍ നൃത്തച്ചുവടുവെക്കുന്നതാണ് കീകീ ഡാന്‍സ് ചാലഞ്ച്. സൗദിയിലെ അല്‍ഖോബാറില്‍ ആണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന കാര്‍ നിര്‍ത്തി യുവതി പൊതുനിരത്തില്‍ നൃത്തം വെക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ദമാം പ്രവിശ്യാ ഡപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് അഹമദ് ബിന്‍ ഫഹദ് ബിന്‍ സല്‍മാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കീകീ ചാലഞ്ച് […]

മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ രണ്ടരവര്‍ഷമായി ആശുപത്രിയില്‍

ദമാം: മലയാളിയുടെ മൃതദേഹം അനാഥമായി കിടന്നത് രണ്ടര വര്‍ഷം. ഏറ്റെടുക്കാന്‍ ആരുമില്ലാതെ സൗദിയിലെ ദമാം ഖതീഫ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കകം ബന്ധുക്കള്‍ എത്തിയില്ലെങ്കില്‍ മൃതദേഹം സംസ്‌കരിക്കുമെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് പറപ്പൂര്‍ മൂച്ചിക്കടവന്‍ പൈക്കാട്ട് കോയ (54) എന്നാണു പാസ്‌പോര്‍ട്ടിലെ വിലാസം. എം ഹൗസില്‍ പൂവാട്ടുപറമ്പ് കുഞ്ഞമ്മദിന്‍റെയും തിത്തുവിന്‍റെയും മകനാണ്. കോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയായിരുന്നു ഇയാള്‍. കാസര്‍കോട് സ്വദേശി ഇഖ്ബാല്‍ എന്നാണു സഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. മംഗലാപുരം സ്വദേശിയാണെന്നും ഭാര്യയും മക്കളും ഉണ്ടെന്നും ചില സുഹൃത്തുക്കളോടു പറഞ്ഞിരുന്നെങ്കിലും […]

സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു; മലയാളി നഴ്‌സുമാര്‍ക്കും ജോലി നഷ്ടമായേക്കും

റിയാദ്: സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി നഴ്‌സുമാര്‍ കൂട്ട പിരിച്ചുവിടല്‍ ഭീഷണിയില്‍. മലയാളി നഴ്‌സുമാര്‍ക്കും ജോലി നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് എന്നു രേഖപ്പെടുത്തണം എന്ന് പുതിയനിയമ ഭേതഗതിയില്‍ പറയുന്നു. എന്നാല്‍ 2005 നു മുമ്പ് കൊഴ്സ് പൂര്‍ത്തിയായ നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇതു രേഖപ്പെടുത്തിട്ടില്ല. ഇവരെയാണു പുതിയ നിയമം ബാധിക്കുക. സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ക്ക് പുതിയ നിയമം പ്രശ്‌നമാകും. ഇതോടെ 2005 നു മുമ്പ് […]

സൗദിയില്‍ സ്വദേശിവല്‍ക്കരണം എത്തുന്നു; പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി

ജിദ്ദ: സൗദിയില്‍ കൂടുതല്‍ മേഖലയിലേക്ക് സ്വദേശിവല്‍ക്കരണം എത്തുന്നു. ഈ മാസം പതിനെട്ടു മുതല്‍ മറ്റൊരു തൊഴില്‍ മേഖലയില്‍ നിന്നു കൂടി വിദേശികള്‍ പുറത്താകും. റെന്‍റ് എ കാര്‍ തൊഴിലുകള്‍ സമ്പൂര്‍ണമായി സ്വദേശികള്‍ക്കായി നീക്കിവയ്ക്കാനാണ് തീരുമാനം. രാജ്യത്തെ എല്ലാ പ്രദേശങ്ങള്‍ക്കും ഇതു ബാധകമായിരിക്കുമെന്നു മന്ത്രാലയം അറിയിച്ചു.  ഈ തീരുമാനവും തിരിച്ചടിയാകുന്നത് പ്രവാസി ഇന്ത്യാക്കാര്‍ക്കാണ്. സ്വദേശി യുവതി യുവാക്കള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഏര്‍പ്പെടുത്തുക, മൊത്തം തൊഴില്‍ കമ്പോളത്തില്‍ സ്വദേശികളുടെ പങ്കാളിത്തം പരമാവധി വര്‍ധിപ്പിക്കുക എന്നിവയാണ് പുതിയ നീക്കത്തൂലൂടെ ലക്ഷ്യമിടുന്നത്. അക്കൗണ്ടിങ്, […]

സൗദിയില്‍ ഇനി സ്ത്രീകള്‍ക്ക് ബിസിനസ് തുടങ്ങാന്‍ പുരുഷന്‍റെ അനുമതി വേണ്ട

മനാമ: സൗദിയില്‍ ഭര്‍ത്താവിന്‍റെയോ, പുരുഷന്‍മാരായ ബന്ധുവിന്‍റെയോ അനുവാദമില്ലാതെ സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാം. രക്ഷാകര്‍തൃത്വ അനുമതി പത്രം ഹാജരാക്കാതെ തന്നെ ഇനി മതല്‍ സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാമെന്നും സര്‍ക്കാരില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം വൈബ്സൈറ്റില്‍ അറിയിച്ചു. പുതു സംരംഭത്വം എളുപ്പത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള തയസിര്‍ സംവിധാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കമ്ബനി സ്ഥാപിക്കലുമായി ബന്ധപ്പെട്ട് അറ്റസ്റ്റേഷന് നോട്ടറിയില്‍ ചെല്ലേണ്ടതില്ല. അബശിര്‍ സംവിധാനത്തില്‍ ഇലക്‌ട്രോണിക്കായി ഇത് ചെയ്യാം. സ്ത്രീകള്‍ക്ക് അവരുടെ വാണിജ്യ ഇടപാടുകള്‍ […]

നവജാത ശിശുവിന്‍റെ മുഖം പിടിച്ച്‌ തിരിച്ച നഴ്സുമാര്‍ക്ക് ജോലി നഷ്ടമായി

മക്ക: സൗദിയിലെ ആശുപത്രിയില്‍ പിഞ്ചുകുഞ്ഞിന് നേരെയുണ്ടായ ക്രൂരതയ്ക്ക് നഴ്സുമാരുടെ ജോലി തെറിപ്പിച്ച്‌ തക്കതായ നടപടി. മക്ക പ്രവിശ്യയിലെ തായിഫ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ നഴ്സുമാര്‍ക്കെതിരെയാണ് അച്ചടക്ക നടപടി. നഴ്സുമാര്‍ കുട്ടിയുടെ മുഖം പിടിച്ച്‌ തിരിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവത്തെ കുറിച്ച്‌ അന്വേഷണം നടന്നതും പ്രതികള്‍ക്ക് ജോലി നഷ്ടമായതും. വീഡിയോ വ്യാജമല്ലെന്ന് ആരോഗ്യമന്ത്രാലയവും തായിഫ് ചില്‍ഡ്രന്‍സ് ആശുപത്രി അധികൃതരും സ്ഥിരീകരണം നല്‍കിയിരുന്നു. നഴ്സുമാരുടെ ലൈസന്‍സ് റദ്ദാക്കാനും ഉത്തരവുണ്ട്. ഒരു നഴ്സ് കുഞ്ഞിന്‍റെ കഴുത്തില്‍ പിടിച്ച്‌ തൂക്കി മുഖത്ത് […]

സോഫിയ ആദ്യമായി ഇന്ത്യയിലേക്ക്…

മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്‍റെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് ആയ സോഫിയ ഇന്ത്യയിലേക്ക് എത്തുന്നു. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക്ക് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 30നാണ് സോഫിയ എത്തുന്നത്. ഡിസംബര്‍ 29 മുതല്‍ 31 വരെയാണ് ടെക്ക് ഫെസ്റ്റ് നടക്കുന്നത്. ഒരു മണിക്കൂര്‍ നേരം സദസ്സുമായി ആശയവിനിമയം നടത്തുന്ന സോഫിയ ആ ദിവസം മുഴുവന്‍ ഐഐടി ക്യാമ്പസിലുണ്ടാകും.ട്വിറ്ററില്‍ #AskSophia എന്ന ഹാഷ്ടാഗില്‍ നിങ്ങള്‍ക്ക് സോഫിയയോട് ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്. […]

ബുര്‍ജ് ഖലീഫയെ പിന്നിലാക്കാന്‍ അറബ് നാട്ടില്‍ ഒരു എതിരാളി എത്തുന്നു

ജിദ്ദ: ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടമെന്ന ബഹുമതി ഉണ്ടായിരുന്ന ബുര്‍ജ് ഖലീഫയെ പിന്നിലാക്കാന്‍ ‘കിങ്ഡം ടവര്‍’ എന്ന പേരില്‍ പുതിയ കെട്ടിടം വരുന്നു. അതും  വരുന്നത് അറബ് നാട്ടില്‍ തന്നെ.  ഈ കെട്ടിടം നിര്‍മിക്കാനായി ഒരുങ്ങുന്നത് സൗദി അറേബ്യയാണ്. ജിദ്ദയിലാണ് കിങ്ഡം ടവര്‍ നിര്‍മിക്കുക. 3280 അടി ഉയരത്തിലാണ് കിങ്ഡം ടവര്‍ ഒരുങ്ങുന്നത്. ബുര്‍ജ് ഖലീഫയുടെ ഉയരം 2722 അടിയാണ്.  ബുര്‍ജ് ഖലീഫ പൂര്‍ത്തിയായത് 1.5 ബില്ല്യണ്‍ ചെലവിട്ടാണെങ്കില്‍ 1.2 ബില്ല്യണില്‍ കിങ്ഡം ടവര്‍ പണി പൂര്‍ത്തിയാകുമെന്നാണ് […]