കീകി ഡാന്‍സ്; സൗദിയില്‍ യുവതി അറസ്റ്റില്‍

ദമ്മാം: സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറിയ കീകി നൃത്തം നടത്തിയതിന് അല്‍ഖോബാറില്‍ യുവതി പിടിയിലായി. ഓടുന്ന കാറില്‍നിന്ന് ചാടിയിറങ്ങി റോഡില്‍ നൃത്തച്ചുവടുവെക്കുന്നതാണ് കീകീ ഡാന്‍സ് ചാലഞ്ച്.

സൗദിയിലെ അല്‍ഖോബാറില്‍ ആണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന കാര്‍ നിര്‍ത്തി യുവതി പൊതുനിരത്തില്‍ നൃത്തം വെക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ദമാം പ്രവിശ്യാ ഡപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് അഹമദ് ബിന്‍ ഫഹദ് ബിന്‍ സല്‍മാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കീകീ ചാലഞ്ച് നടത്തിയതിന് സൗദിയില്‍ ആദ്യമായാണ് ഒരാള്‍ അറസ്റ്റിലാകുന്നത്.

കനേഡിയന്‍ റാപ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘ഇന്‍ മൈ ഫീലിങ് സ് ‘ എന്ന ഗാനത്തിലെ രണ്ടാമത്തെ ഖണ്ഡികയാണ് കീകി ഡാന്‍സിനു പുറകില്‍. ഓടുന്ന കാറില്‍ ‘കീകി, ഡു യു ലവ് മീ ആര്‍ യു റൈഡിങ് ‘ എന്ന് പാടിത്തുടങ്ങുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുകയും വാതില്‍ തുറന്ന രീതിയില്‍ പതിയെ ഓടിക്കൊണ്ടിരിക്കുന്ന കാറിനൊപ്പം ചലിച്ച് നൃത്തം ചെയ്യുകയുമാണ് ചാലഞ്ച് .

ഇത്തരത്തില്‍ നൃത്തം ചെയ്യുന്ന വീഡിയോ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് . അപകടം സംഭവിച്ചാല്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണി നേരിടുന്നതിനാലാണ് അധികൃതര്‍ ചാലഞ്ചിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

prp

Related posts

Leave a Reply

*