ബുര്‍ജ് ഖലീഫയെ പിന്നിലാക്കാന്‍ അറബ് നാട്ടില്‍ ഒരു എതിരാളി എത്തുന്നു

ജിദ്ദ: ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടമെന്ന ബഹുമതി ഉണ്ടായിരുന്ന ബുര്‍ജ് ഖലീഫയെ പിന്നിലാക്കാന്‍ ‘കിങ്ഡം ടവര്‍’ എന്ന പേരില്‍ പുതിയ കെട്ടിടം വരുന്നു. അതും  വരുന്നത് അറബ് നാട്ടില്‍ തന്നെ.  ഈ കെട്ടിടം നിര്‍മിക്കാനായി ഒരുങ്ങുന്നത് സൗദി അറേബ്യയാണ്. ജിദ്ദയിലാണ് കിങ്ഡം ടവര്‍ നിര്‍മിക്കുക.

3280 അടി ഉയരത്തിലാണ് കിങ്ഡം ടവര്‍ ഒരുങ്ങുന്നത്. ബുര്‍ജ് ഖലീഫയുടെ ഉയരം 2722 അടിയാണ്.  ബുര്‍ജ് ഖലീഫ പൂര്‍ത്തിയായത് 1.5 ബില്ല്യണ്‍ ചെലവിട്ടാണെങ്കില്‍ 1.2 ബില്ല്യണില്‍ കിങ്ഡം ടവര്‍ പണി പൂര്‍ത്തിയാകുമെന്നാണ് എസ്റ്റിമേറ്റ്.

2013 ല്‍ ആരംഭിച്ച കിങ്ഡം ടവര്‍ നിര്‍മാണം അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

prp

Related posts

Leave a Reply

*