സൗദിയില്‍ ഇനി സ്ത്രീകള്‍ക്ക് ബിസിനസ് തുടങ്ങാന്‍ പുരുഷന്‍റെ അനുമതി വേണ്ട

മനാമ: സൗദിയില്‍ ഭര്‍ത്താവിന്‍റെയോ, പുരുഷന്‍മാരായ ബന്ധുവിന്‍റെയോ അനുവാദമില്ലാതെ സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാം. രക്ഷാകര്‍തൃത്വ അനുമതി പത്രം ഹാജരാക്കാതെ തന്നെ ഇനി മതല്‍ സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാമെന്നും സര്‍ക്കാരില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം വൈബ്സൈറ്റില്‍ അറിയിച്ചു.

പുതു സംരംഭത്വം എളുപ്പത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള തയസിര്‍ സംവിധാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കമ്ബനി സ്ഥാപിക്കലുമായി ബന്ധപ്പെട്ട് അറ്റസ്റ്റേഷന് നോട്ടറിയില്‍ ചെല്ലേണ്ടതില്ല. അബശിര്‍ സംവിധാനത്തില്‍ ഇലക്‌ട്രോണിക്കായി ഇത് ചെയ്യാം. സ്ത്രീകള്‍ക്ക് അവരുടെ വാണിജ്യ ഇടപാടുകള്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ നേരിട്ട് നിര്‍വഹിക്കാമെന്ന് മന്ത്രാലയ വക്താവ് അബ്ദുല്‍ റഹ്മാന്‍ അല്‍ ഹുസൈന്‍ അറിയിച്ചു.

പതിറ്റാണ്ടുകളായി രാജ്യത്ത് നിലവിലിരുന്ന ശക്തമായ രക്ഷാകൃര്‍തൃത്വ സംവിധാനത്തിനാണ് ഇതോടെ മാറ്റം വരുന്നത്. സൗദിയിലെ രക്ഷാകര്‍തൃത്വ സംവിധാന പ്രകാരം സ്ത്രീകള്‍ക്ക് നിലവില്‍ സര്‍ക്കാരിലെ ഇടപാടുകള്‍, യാത്രകള്‍, കലാലയത്തില്‍ ചേരല്‍, ബിസിനസ് തുടങ്ങല്‍ എന്നിവക്ക് അനുമതി പത്രം നിര്‍ബന്ധമാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കിയതിന്‍റെ പിന്നാലെ വന്ന ഏറ്റവും സുപ്രധാനമായ തീരുമാനമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

prp

Related posts

Leave a Reply

*