ശുഹൈബ് വധം;കൊലപാതകത്തിന് പിന്നില്‍ അഞ്ചംഗ സംഘം

കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ  കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിജിനും ആകാശും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ്. കൊല നടത്തിയത് അഞ്ചംഗ സംഘമാണെന്നും മറ്റുള്ള പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിമാക്കിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. ആകാശും റിജിനും അടക്കമുള്ള നാല് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും പൊലീസിന് തിരിച്ചറിയാനായി എന്നാണ് വിവരം.

സിപിഐഎമ്മിന്‍റെ സജീവപ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് കഴിഞ്ഞ ദിവസം കീഴടങ്ങിയത്. ഇതില്‍ ആകാശ് തില്ലങ്കേരി ആര്‍എസ്‌എസ് പ്രവര്‍ത്തകനായ വിനീത് കൊല്ലപ്പെട്ട കേസിലെ പ്രതിയാണ്. പ്രതികള്‍ക്കായി സിപിഐഎം ശക്തികേന്ദ്രങ്ങളിലടക്കം പൊലീസ് പരിശോധന തുടരുകയാണ്. അതേസമയം ഡമ്മി പ്രതികളെയാണ് സിപിഐഎം രംഗത്ത് ഇറക്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. യഥാര്‍ത്ഥപ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ നടത്തുന്ന രണ്ട് ദിവസത്തെ നിരാഹാരസമരം ഇന്ന് ആരംഭിക്കും.

 

 

prp

Related posts

Leave a Reply

*