ശബരിമല വിഷയം ബിജെപിക്ക് നേട്ടമാകുമെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയം മുതലെടുക്കാന്‍ ബിജെപിക്ക് കഴിയും. അയ്യപ്പ സംഗമത്തില്‍ കണ്ടത് സവര്‍ണ്ണ ഐക്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.  ആത്മീയതയുടെ മറവിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മാതാ അമൃതാനന്ദമയി വരുമെന്ന് പറഞ്ഞു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ വിളിച്ചിരുന്നു. സവർണ സംഗമമായതോടെ പോകാന്‍ കഴിയാതിരുന്നത് മഹാഭാഗ്യമായി. തന്‍റെ നിലപാടിന് എതിരായിരുന്നു അയ്യപ്പ സംഗമം.  ശബരിമലയില്‍ മുതലെടുപ്പിന് പലരും ശ്രമിച്ചു. നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്നും വെള്ളാപ്പള്ളി […]

പിണറായി വിജയന്‍റെ മരണം ആഗ്രഹിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരണം ആഗ്രഹിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്ത്യന്‍ കരസേനയില്‍ ജോലിയുള്ള കരിമുളയ്ക്കല്‍ വടക്ക് വല്ല്യയത്ത് അംബുജാക്ഷന്‍ (47), ചരുവയ്യത്ത് കിഴക്കേതില്‍ അനില്‍ (38) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐഎം ചാരുംമൂട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാറിന്‍റെ രേഖാമൂലമുള്ള പരാതിയിലാണ് കേസെടുത്തത്. ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തിതാണ് അനില്‍. കഴിഞ്ഞ ദിവസമാണ് ഇരുവരും മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടത്. ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തരെയും സോഷ്യല്‍ […]

ശബരിമല വിഷയം; ബിജെപി നിരാഹാര സമരം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: ശബരിമലവിഷയത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന നിരാഹാരസമരം ബിജെപി നിര്‍ത്തുന്നു. സമരം ഈ മാസം 22ന് അവസാനിപ്പിക്കും. 21 ന് എത്തുന്ന അമിത് ഷായുമായി ആലോചിച്ചശേഷം മാത്രം തുടര്‍സമരം മതിയെന്നാണ് ധാരണ. എന്നാല്‍ സംഘടനാകാര്യങ്ങളിലും, ശബരിമല സമരത്തിലുമുള്ള ആര്‍.എസ്.എസ്. ഇടപെടലില്‍ ബിജെപിയില്‍ അമര്‍ഷം പുകയുകയാണ്. ശബരിമല വിഷയത്തില്‍ സമരവുമായി എത്തിയ ബിജെപി നേതാക്കളെ പിന്‍നിരയിലേക്ക് തള്ളിയാണ് മുന്‍നിരയിലേക്ക് സംഘ പരിവാര്‍ സംഘടനയായ കര്‍മ്മസമിതിയെത്തിയത്. പിന്നീട് ശബരിമലയില്‍ നിന്നു ബിജെപി സമരം സെക്രട്ടറിയേറ്റിലേക്കു മാറ്റാനുള്ള നിര്‍ദേശം എത്തിയതും ആര്‍.എസ്.എസില്‍ നിന്നു […]

ശബരിമല ബിജെപി സമരം ഫലം കാണുന്നില്ലെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമരം ഫലം കാണുന്നില്ലെന്ന് വിലയിരുത്തല്‍. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കന്മാരില്‍ നിന്ന് പോലും മതിയായ പിന്തുണ കിട്ടാത്തതും ക്ഷീണമായി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുമായി ബിജെപി സമരം തുടങ്ങിയത് കഴിഞ്ഞമാസം 3ന്. ജനറല്‍ സെക്രട്ടറിമാരായ എ എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം സി. കെ പദ്മനാഭന്‍ എന്നിവര്‍ക്ക് പിന്നാലെ മുന്‍ നിര നേതാക്കന്മാരെ കിട്ടാത്ത സ്ഥിതിയായി. തുടര്‍ന്നാണ് എന്‍.ശിവ രാജനും, പി […]

‘വിരട്ടല്‍ ഇങ്ങോട്ട് വേണ്ട’; ബി.ജെ.പിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തുമെന്ന ഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട. അതിനുള്ള ശേഷി ബി.ജെ.പിയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമം നടത്തിയവരെ പിടിക്കരുതെന്നാണ് ചിലര്‍ പറയുന്നത്. ആ വിരട്ടല്‍ കേരളത്തില്‍ വേണ്ട. പട്ടാപ്പകല്‍ കൊലചെയ്യുന്നവരെപ്പോലും വെറുതെ വിടുന്ന നിലപാട് മറ്റ് സംസ്ഥാനങ്ങളില്‍ നടക്കും. കേരളത്തില്‍ നടക്കില്ലെന്നും അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ ക്രമസമാധാനനില തകര്‍ക്കാമെന്ന ആഗ്രഹം ആര്‍ക്കും വേണ്ട. സംസ്ഥാനത്തെ തകര്‍ക്കുന്ന രീതിയില്‍ ബോധപൂര്‍ണമായ അക്രമം കേരളത്തില്‍ […]

മുഖ്യമന്ത്രി രാജി വയ്ക്കണം; പ്രതിഷേധവുമായി ബിജെപി എംപിമാര്‍ പാര്‍ലമെന്‍റില്‍

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിനു പിന്നാലെ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങള്‍ സംസ്ഥാന സര്‍ക്കാരിനുമേല്‍ ചാരി ബിജെപി. പിണറായി സര്‍ക്കാരിനെ പിരിച്ചു വിടണമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. നിഷികാന്ത് ദുബെ എംപിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാനത്തുണ്ടായ അക്രമങ്ങളുടെയും മറ്റും ഉത്തരവാദിത്തം  മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും   ബിജെപി എംപിമാര്‍ ആവശ്യപ്പെട്ടു. വി.മുരളീധരന്‍ എംപിയുടെ വീടിന് നേരെയുള്ള ആക്രമണത്തെക്കുറിച്ചും എംപിമാര്‍ അപലപിച്ചു.ജെ.പി.നദ്ദ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ധര്‍ണയ്ക്ക് പിന്തുണ‍യുമായെത്തിയിരുന്നു.  

ശബരിമല യുവതീ പ്രവേശനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‍ ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കേരളത്തിലെ സിപിഎം അക്രമം ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും ശ്രീധരന്‍പിള്ള. ഭരണസ്വാധീനം ഉണ്ടെന്നുള്ളതിന്‍റെ ബലത്തില്‍ എതിരാളികളെ ഇല്ലാതാക്കാനുള്ള ശ്രമത്തെ നിയമപരമായും ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടും ബിജെപി നേരിടും. ആസൂത്രിതമായ ഉന്മൂലന ശ്രമത്തിനെതിരെ നിയമപരമായി പോരാടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. വിഷയത്തെ ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നതെന്നും എല്ലാ പിന്തുണയും അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. അതിനിടെ ശബരിമല വിഷയം ഉന്നയിച്ച്‌ […]

സമരം ശക്തമാക്കാനൊരുങ്ങി ബിജെപി; ഈ മാസം രണ്ട് തവണ പ്രധാനമന്തി കേരളത്തിലെത്തും

തിരുവനന്തപുരം: ബിജെപി സമരം ശക്തമാക്കാനൊരുങ്ങുന്നു. ദേശീയ നേതാക്കളെ എത്തിച്ച് ശബരിമല സമരം ശക്തമാക്കാനാണ് തീരുമാനം. ഈ മാസം 18ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തും. ദേശീയ നേതാക്കള്‍ ഉപരോധത്തില്‍ പങ്കെടുക്കുന്നതാണ്. പ്രമുഖരെ രംഗത്തിറക്കി കളിക്കാനാണ് ബിജെപിയുടെ ശ്രമം. 15ന് ദേശീയപാത ബൈപ്പാസിന്‍റെ ഉദ്ഘാടനത്തിന് പിന്നാലെ കൊല്ലത്ത് ബിജെപി പൊതു സമ്മേളനത്തിലാണ് ആദ്യം നരേന്ദ്ര മോദി പങ്കെടുക്കുക. തുടര്‍ന്ന് 27ന് തൃശ്ശൂരില്‍ യുവമോര്‍ച്ചയുടെ സമ്മേളന സമാപനത്തിനും പ്രധാനമന്ത്രിയെത്തും. 18ാം തീയതി നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ പരിപാടിയായി നടത്താനാണ് ബിജെപി […]

കോഴിക്കോട് മിഠായിത്തെരുവില്‍ സംഘര്‍ഷം രൂക്ഷമാകുന്നു; പൊലീസ് രണ്ടു തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു

കോഴിക്കോട്: ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ തുറന്നു. വ്യാപാരികള്‍ കടകള്‍ തുറന്നതിനെത്തുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികളെത്തി അടപ്പിക്കാന്‍ ശ്രമം നടത്തിയത് സംഘര്‍ഷത്തിനിടയാക്കി. കടകള്‍ തുറക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഒരു വശത്തുകൂടി ശബരിമല കര്‍മസമിതിയുടെ പ്രതിഷേധവും മറുവശത്തുകൂടി ഡിവൈഎഫ്‌ഐക്കാരും പ്രതിഷേധം നടത്തിയതിനെത്തുടര്‍ന്ന് പൊലീസ് രണ്ടു തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. മേഖലയിലെ സ്ഥിതി സാധാരണനിലയില്‍ ആയിട്ടില്ല. ഇപ്പോള്‍ കടകള്‍ അടഞ്ഞുകിടക്കുകയാണ്. അതേസമയം, സംഭവങ്ങളില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ നഗരത്തില്‍ കട […]

ഹര്‍ത്താല്‍ തുടങ്ങി; പലയിടത്തും അക്രമം

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ സമിതിയും എഎച്ച്‌പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വളരെകുറച്ച്‌ സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നുണ്ടെങ്കിലും പൊതുഗതാഗതം ഏതാണ്ട് പൂര്‍ണമായും സ്‌തംഭിച്ച നിലയിലാണ്. എന്നാല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. നിരവധി സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരേ കല്ലേറുണ്ടായി. കോഴിക്കോട് രാവിലെ തുറന്ന ഹോട്ടലിന് നേരേയും ഒരു സംഘം കല്ലെറിഞ്ഞു. മലപ്പുറത്ത് […]