സമരം ശക്തമാക്കാനൊരുങ്ങി ബിജെപി; ഈ മാസം രണ്ട് തവണ പ്രധാനമന്തി കേരളത്തിലെത്തും

തിരുവനന്തപുരം: ബിജെപി സമരം ശക്തമാക്കാനൊരുങ്ങുന്നു. ദേശീയ നേതാക്കളെ എത്തിച്ച് ശബരിമല സമരം ശക്തമാക്കാനാണ് തീരുമാനം. ഈ മാസം 18ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തും. ദേശീയ നേതാക്കള്‍ ഉപരോധത്തില്‍ പങ്കെടുക്കുന്നതാണ്. പ്രമുഖരെ രംഗത്തിറക്കി കളിക്കാനാണ് ബിജെപിയുടെ ശ്രമം.

15ന് ദേശീയപാത ബൈപ്പാസിന്‍റെ ഉദ്ഘാടനത്തിന് പിന്നാലെ കൊല്ലത്ത് ബിജെപി പൊതു സമ്മേളനത്തിലാണ് ആദ്യം നരേന്ദ്ര മോദി പങ്കെടുക്കുക. തുടര്‍ന്ന് 27ന് തൃശ്ശൂരില്‍ യുവമോര്‍ച്ചയുടെ സമ്മേളന സമാപനത്തിനും പ്രധാനമന്ത്രിയെത്തും. 18ാം തീയതി നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ പരിപാടിയായി നടത്താനാണ് ബിജെപി ഉദ്ദേശിക്കുന്നത്.

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ചേരുകയാണ്. ശബരിമലയില്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ഭിന്നാഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും. യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെയുള്ള സമര പരിപാടികളും യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

prp

Related posts

Leave a Reply

*