പിണറായി വിജയന്‍റെ മരണം ആഗ്രഹിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരണം ആഗ്രഹിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

ഇന്ത്യന്‍ കരസേനയില്‍ ജോലിയുള്ള കരിമുളയ്ക്കല്‍ വടക്ക് വല്ല്യയത്ത് അംബുജാക്ഷന്‍ (47), ചരുവയ്യത്ത് കിഴക്കേതില്‍ അനില്‍ (38) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐഎം ചാരുംമൂട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാറിന്‍റെ രേഖാമൂലമുള്ള പരാതിയിലാണ് കേസെടുത്തത്.

ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തിതാണ് അനില്‍. കഴിഞ്ഞ ദിവസമാണ് ഇരുവരും മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടത്. ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തരെയും സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പ്രചാരണം നടത്തുന്നവരെയും നിരീക്ഷിച്ചുവരികയാണെന്ന് നൂറനാട് എസ് ഐ വ്യക്തമാക്കി.

prp

Related posts

Leave a Reply

*