ബൈപാസ്‌ ഉദ്‌ഘാടനം; കൊല്ലത്തുനിന്നുള്ള എംഎല്‍മാരെ ഒഴിവാക്കി

കൊല്ലം: കൊല്ലം ബൈപാസ് ഉദ്ഘാടനത്തില്‍നിന്ന് മേയറെയും സ്ഥലം എംഎല്‍എമാരെയും ഒഴിവാക്കി പുറത്തുനിന്നെത്തിയ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ക്ഷണം. മേയര്‍ വി രാജേന്ദ്രബാബു, സ്ഥലം എംഎല്‍എമാരായ എം നൗഷാദ്, എന്‍ വിജയന്‍പിള്ള എന്നിവരെയാണ് ഉദ്ഘാടനച്ചടങ്ങില്‍നിന്ന് ഒഴിവാക്കിയത്.

ബൈപാസുമായി ഒരു ബന്ധവുമില്ലാത്ത എംപിമാരായ സുരേഷ്‌ഗോപി, വി മുരളീധരന്‍, ഒ രാജഗോപാല്‍ എംഎല്‍എ എന്നിവരെ ചടങ്ങില്‍ ഉള്‍പ്പെടുത്തി. ബൈപാസ് ഉദ്ഘാടനം ബിജെപി പരിപാടിയാക്കാന്‍ അവസരമൊരുക്കിയത്‌ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ്‌. എം പിക്കെതിരെ ജനകീയരോഷം ശക്തമാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ആദ്യം തയ്യാറാക്കിയ നോട്ടീസില്‍ സ്ഥലം എംഎല്‍എമാരും മേയറും ഉള്‍പ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകി എത്തിയ പ്രോഗ്രാമിലാണ് ബിജെപി എംപിമാരും എംഎല്‍എയും ഉള്‍പ്പെട്ടത്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന നരേന്ദ്രമോഡിയാണ് എംപിയുടെ പ്രത്യേക ക്ഷണപ്രകാരം കൊല്ലം ബൈപാസ് ഉദ്ഘാടനം കൂടി ചൊവ്വാഴ്ച നിര്‍വഹിക്കുന്നത്. സംഘപരിവാറിന്‍റെ തെരഞ്ഞെടുപ്പ‌് ക്യാമ്പയിനില്‍ കൊല്ലത്തിന്‍റെ നാലരപ്പതിറ്റാണ്ടത്തെ സ്വപ്‌നപദ്ധതിയെ കൂട്ടിക്കെട്ടുകയായിരുന്നു എന്‍ കെ പ്രേമചന്ദ്രന്‍.

വൈകിട്ട്‌ 4.50ന്‌ ആശ്രാമം മൈതാനത്താണ്‌ ഉദ്‌ഘാടന ചടങ്ങ്‌. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനം, മന്ത്രിമാരായ ജെ മേഴ്‌സികുട്ടിയമ്മ, ജി. സുധാകരന്‍, കെ രാജു എന്നിവര്‍ പങ്കെടുക്കും.

prp

Related posts

Leave a Reply

*