സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച ഹ​ര്‍​ത്താലിന് ആഹ്വാനം

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ വ്യഴാഴ്ച്ച സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വനം നല്‍കിയിരിക്കുന്നത്. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ര​ണ്ടു ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ​ത്തി​നും ആ​ഹ്വാ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.  സംസ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഭ​ക്ത​രെ വ​ഞ്ചി​ച്ച​താ​യി ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി നേ​താ​വ് കെ.​ പി ശ​ശി​ക​ല പ​റ​ഞ്ഞു. മുഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച്‌ ഹൈ​ന്ദ​വ​രോ​ട് മാ​പ്പ് പ​റ​യ​ണം. യു​വ​തി​ക​ളെ ഒ​ളി​ച്ചു ​ക​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി ഭീ​രു​വും വ​ഞ്ച​ക​നു​മാ​ണെ​ന്ന് ശ​ശി​ക​ല പ​റ​ഞ്ഞു.  

‘പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ശ്രീരാമന് വീട് പണിത് നല്‍കണം’: വിചിത്ര ആവശ്യവുമായി ബിജെപി എം.പി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രീരാമന് ഒരു വീട് പണിത് നല്‍കണമെന്ന  വിചിത്ര ആവശ്യവുമായി  ബിജെപി എം. പി. ഉത്തര്‍പ്രദേശില്‍നിന്നുള്ള ലോക്‌സഭാംഗമായ ഹരി നാരായണന്‍ രാജ്ഭര്‍ ആണ് ഈ ആവശ്യവുമായി ജില്ലാ ഭരണകൂടത്തിന് കത്തെഴുതിയിരിക്കുന്നത്. “ഒരു മേല്‍ക്കൂരയുമില്ലാതെ മഴയും വെയിലും കൊണ്ട് നില്‍ക്കുകയാണ് ഇപ്പോള്‍ ശ്രീരാമന്‍, കേന്ദ്ര സര്‍ക്കാരിന്‍റെ ഭവനപദ്ധതിയില്‍ ശ്രീരാമന് ഒരു വീട് പണിത് നല്‍കണം, അയോധ്യയില്‍ രാം ലല്ല എന്ന പേരിലാണ് വീട് പണിയേണ്ടത്”, അദ്ദേഹം തന്‍റെ കത്തിലെഴുതി. പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം […]

ഋഷിരാജ് സിംഗിനെതിരെയുള്ള വ്യാജ പ്രചാരണം; ബിജെപി നേതാവ് അറസ്റ്റില്‍

പത്തനംതിട്ട: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അയ്യപ്പ ജ്യോതി തെളിയിച്ചെന്ന തരത്തില്‍ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി തിരുവല്ല മണ്ഡലം സെക്രട്ടറി ജെ ജയനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഋഷിരാജ് സിംഗിന്‍റെ പരാതിയിലാണ് അറസ്റ്റ്. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത ശേഷം ജയനെ  ജാമ്യത്തില്‍ വിട്ടു. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഋഷിരാജ് സിംഗ് ഇന്നലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. വ്യാജ പ്രചാരണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. […]

ബി.ജെ.പി സമരപ്പന്തലിലെത്തി ശോഭാ സുരേന്ദ്രനെ കണ്ടു; ലീഗ് നേതാവിനെ പുറത്താക്കി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന നിരാഹാര സമരപ്പന്തല്‍ സന്ദര്‍ശിച്ച നേതാവിനെ മുസ്ലീംലീഗ് പുറത്താക്കി. യുവജനയാത്ര സമാപന ദിവസം തിരുവനന്തപുരത്ത് ശോഭ സുരേന്ദ്ര​ന്‍റെ നിരാഹാര പന്തല്‍ സന്ദര്‍ശിച്ച മംഗല്‍പാടി പഞ്ചായത്ത്‌ മൂന്നാം വാര്‍ഡ് ലീഗ് പ്രസിഡന്‍റ്​ മുഹമ്മദ്‌ ഹാജിയെയാണ് തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തത്. പഞ്ചായത്ത്‌ മുസ്​ലിം ലീഗ് കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്. വാര്‍ഡ് കമ്മിറ്റി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലെ തീരുമാനം പഞ്ചായത്ത്‌ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പുതിയ ആക്ടിങ്​ പ്രസിഡന്‍റായി സീനിയര്‍ വൈസ് […]

ഹ​നു​മാ​നെ ചൊ​ല്ലി​യു​ള്ള രാ​ഷ്ട്രീ​യ വി​വാ​ദം മു​റു​കു​ന്നു; ഹ​നു​മാ​ന്‍ ജാ​ട്ട് സ​മു​ദാ​യ​ക്കാ​ര​നാ​ണെ​ന്ന് ബി​ജെ​പി മ​ന്ത്രി

ല​ക്നൌ: ഹ​നു​മാ​നെ ചൊ​ല്ലി​യു​ള്ള രാ​ഷ്ട്രീ​യ വി​വാ​ദം വീ​ണ്ടും മു​റു​കു​ന്നു. ഹ​നു​മാ​ന്‍ ജാ​ട്ട് സമുദായക്കാരനാണെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മ​ന്ത്രി ചൗ​ധ​രി ല​ക്ഷ്മി നാ​രാ​യ​ണ്‍. ഹ​നു​മാ​ന്‍ ത​ന്‍റെ സ​മു​ദാ​യ​ക്കാ​ര​നാ​ണ്. എ​ല്ലാ പ്ര​ശ്ന​ങ്ങ​ളി​ലും എ​ടു​ത്തു​ചാ​ടു​ന്ന ജാ​ട്ടു​ക​ളെ പോ​ലെ​യാ​ണ് ഹ​നു​മാ​നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഹ​നു​മാ​ന്‍ മു​സ്ലീം ദൈ​വ​മാ​ണെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​മ​യ​നി​ര്‍​മാ​ണ കൗ​ണ്‍​സി​ല്‍ അം​ഗ​വും (എം​എ​ല്‍​സി) ബിജെ​പി നേ​താ​വു​മാ​യ ബു​കാ​ല്‍ ന​വാ​ബ് പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ചൗ​ധ​രി​യു​ടെ പ്ര​സ്താ​വ​ന. മു​സ്ലീം പേ​രു​ക​ളോ​ട് സാ​മ്യ​മു​ള്ള​താ​ണ് ഹ​നു​മാ​നെ​ന്ന പേ​ര്. അ​തി​നാ​ല്‍ ഹ​നു​മാ​ന്‍ മു​സ്ലീം ആ​ണെ​ന്നാ​ണ് ബുകാല്‍ ന​വാ​ബി​ന്‍റെ വാ​ദം. ഹ​നു​മാ​ന്‍ മു​സ്ലീ​മാ​ണെ​ന്ന് താ​ന്‍ […]

പരാജയമായി മോദി തരംഗം: മോദി നേരിട്ട് പ്രചാരണം നടത്തിയ 70 ശതമാനം സീറ്റുകളിലും ബിജെപിക്ക് തോല്‍വി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തിയ ഭൂരീഭാഗം മണ്ഡലങ്ങളിലും ബിജെപിക്ക് തോല്‍വിയെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദി പ്രചാരണത്തിന് എത്തിയ 70 ശതമാനം സീറ്റുകളിലും ബിജെപി തോല്‍വി ഏറ്റുവാങ്ങിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യസ്‌പെന്‍ഡാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മോദിയുടെ പ്രഭാവം മങ്ങിയെന്നതിനു തെളിവാണിതെന്ന് എതിരാളികള്‍ പറയുന്നു. 80 മണ്ഡലങ്ങളിലാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തിയത്. ഇതില്‍ 57 ഇടങ്ങളിലും ബിജെപി പരാജയപ്പെട്ടു. 23 മണ്ഡലങ്ങളിലാണ് വിജയിച്ചത്. മോദി […]

രഥയാത്ര ഇല്ലെങ്കില്‍ പദയാത്ര നടത്തുമെന്ന് ബിജെപി

കൊല്‍ക്കത്ത: ബംഗാളില്‍ നടത്താനിരുന്ന രഥയാത്രയ്ക്ക് മമതാ ബാനര്‍ജി സര്‍ക്കാരും ഹൈക്കോടതിയും ചുവപ്പ് കൊടി കാണിച്ചതോടെ പദയാത്രയ്‌ക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം. രഥയാത്ര നടത്തിയാല്‍ സാമുദായിക സ്പര്‍ദ്ധയ്ക്ക് കാരണമാകുമെന്ന് ചൂണ്ടി കാണിച്ചാണ് മമതാ സര്‍ക്കാര്‍ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചത്. സാമുദായിക പ്രശ്‌നങ്ങള്‍ക്കൊന്നും ഇടയാക്കാതെ രഥയാത്ര നടത്തുമെന്നാണ് ബിജെപി കോടതിയെ അറിയിച്ചത്. അടുത്ത മാസം 9നാണ് ഹര്‍ജിയില്‍ കോടതി അന്തിമ വിധി പറയുന്നത്. ക്രമസമാധാന പ്രശ്‌നമുണ്ടാകാതെ നോക്കേണ്ട സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും രാഷ്ട്രീയ പരിപാടികള്‍ നടത്താനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള […]

‘ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപി’: ഹാദിയയുടെ പിതാവ് അശോകന്‍

തിരുവനന്തപുരം: തനിക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ സ്വാതന്ത്ര്യമുണ്ടെന്നും നിലവില്‍ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നും ഹാദിയയുടെ പിതാവ് അശോകന്‍. ബിജെപിയില്‍ അംഗത്വമെടുത്തെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ഹാദിയയുടെ പിതാവ് അശോകന്‍. ആര്‍ക്കും ഏത് രാഷ്ട്രീയപ്പാര്‍ട്ടിക്കൊപ്പവും നില്‍ക്കാന്‍ സ്വാതന്ത്ര്യമുണ്ട്. നിലവില്‍ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നാണ് എന്‍റെ അഭിപ്രായം. ഞാന്‍ ഒരു പട്ടാളക്കാരനായിരുന്നത് കൊണ്ടാവും, എനിക്ക് തോന്നുന്നു ഭാരതത്തിന്‍റെ നിലനില്‍പ്പിന് ബിജെപി അനിവാര്യമാണ്. ഹിന്ദു സംസ്കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്.കോണ്‍ഗ്രസ് ഒരു […]

ബിജെപിയുടേത് അപഹാസ്യമായ ഹര്‍ത്താല്‍: പിണറായി വിജയന്‍

തിരുവനന്തപുരം: ബിജെപിയുടേത് അപഹാസ്യമായ ഹര്‍ത്താല്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തിനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ബിജെപി വ്യക്തമാക്കണം. കുടുംബപ്രശ്നങ്ങള്‍ കാരണം മനംനൊന്താണ് ആത്മഹത്യയെന്ന് വേണുഗോപാലന്‍ നായര്‍ മരണമൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മജിസ്ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം നയം വ്യക്തമാക്കണമെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു‍. മരിച്ച വേണുഗോപാലന്‍ നായര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് ആഭിമുഖ്യം ഉള്ളതായി ആര്‍ക്കും അറിയില്ല. വേണുഗോപാലന്‍ നായരുടെ കുടുംബം ഇടത് […]

വേണുഗോപാലന്‍ നായരുടെ ആത്മഹത്യ കുടുംബപ്രശ്‌നങ്ങള്‍ മൂലം; മരണമൊഴി പുറത്ത്

തിരുവനന്തപുരം: വേണുഗോപാലന്‍ നായരുടെ ആത്മഹത്യക്ക്‌ ബിജെപി സമരവുമായി ബന്ധമില്ലെന്നും തികച്ചും കുടുംബപരമായ കാരണങ്ങളാലെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ജീവിത നൈരാശ്യം മൂലം തുടര്‍ന്ന് ജീവിക്കുവാന്‍ ആഗ്രഹം ഇല്ലാത്തതിനാല്‍ ആത്മഹത്യചെയ്‌തതാണെന്ന്‌ മരണമൊഴിയില്‍ വ്യക്തമാക്കുന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് (2) ആശുപത്രിയില്‍ എത്തിയാണ്‌ ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്‌. തീകൊളുത്തി മരണ വെപ്രാളത്തില്‍ സമരപന്തലിന് സമീപത്തേക്ക് ഓടിയതാണെന്നും ഇയാള്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. ശബരിമല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും […]