വേണുഗോപാലന്‍ നായരുടെ ആത്മഹത്യ കുടുംബപ്രശ്‌നങ്ങള്‍ മൂലം; മരണമൊഴി പുറത്ത്

തിരുവനന്തപുരം: വേണുഗോപാലന്‍ നായരുടെ ആത്മഹത്യക്ക്‌ ബിജെപി സമരവുമായി ബന്ധമില്ലെന്നും തികച്ചും കുടുംബപരമായ കാരണങ്ങളാലെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ജീവിത നൈരാശ്യം മൂലം തുടര്‍ന്ന് ജീവിക്കുവാന്‍ ആഗ്രഹം ഇല്ലാത്തതിനാല്‍ ആത്മഹത്യചെയ്‌തതാണെന്ന്‌ മരണമൊഴിയില്‍ വ്യക്തമാക്കുന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് (2) ആശുപത്രിയില്‍ എത്തിയാണ്‌ ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്‌.

തീകൊളുത്തി മരണ വെപ്രാളത്തില്‍ സമരപന്തലിന് സമീപത്തേക്ക് ഓടിയതാണെന്നും ഇയാള്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. ശബരിമല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും പൊലീസ്‌ വ്യക്‌തമാക്കി. പ്ലംബിംഗ് ഇലക്‌ട്രിക് ജോലികള്‍ക്ക് സഹായിയായി പോകുന്ന ഇയാള്‍ക്ക് രാഷ്ട്രീയ ബന്ധങ്ങളില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ്‌ മുട്ടട അഞ്ചുമുക്ക് ആനൂര്‍ വീട്ടില്‍ ശിവന്‍നായരുടെ മകന്‍ വേണുഗോപാലന്‍ നായര്‍ (49) തീ കൊളുത്തിയതും മരണവെപ്രാളത്തില്‍ സമരപന്തലിലേക്ക്‌ ഓടിക്കയറിയതും . സ്ഥലത്തുണ്ടായിരുന്ന പേട്ട പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ പ്രതാപചന്ദ്രന്‍നും സംഘവുമാണ്‌ തീ കെടുത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്‌.

വേണുഗോപാലന്‍ നായരെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ സമരപ്പന്തലില്‍നിന്ന് ഒരു ബിജെപിക്കാരനും ഒപ്പം പോകാന്‍ തയ്യാറായില്ല. ഇയാള്‍ ബിജെപിക്കാരന്‍ അല്ലെന്നാണ്‌ അവര്‍ പറഞ്ഞിരുന്നതും. എന്നാല്‍ പിന്നീടാണ്‌ ബലിദാനിയാക്കി മുതലെടുപ്പിന്‌ ശ്രമം തുടങ്ങിയത്‌. സജീവ ബിജെപി പ്രവര്‍ത്തകനും സമരകേന്ദ്രത്തിലെ പ്രവര്‍ത്തകനുമാണെങ്കില്‍ സഹപ്രവര്‍ത്തകര്‍ ഒപ്പം ആശുപത്രിയില്‍ പോകില്ലേ എന്ന ചോദ്യത്തിന് ബിജെപിക്കാര്‍ക്ക് ഉത്തരമില്ല.

സഹോദരന്‍റെ മരണത്തില്‍ രാഷ്ട്രീയമില്ലെന്നും ശബരിമല വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നും സഹോദരങ്ങളായ വിശ്വംഭരന്‍ നായരും മണികണ്ഠന്‍ നായരും പറഞ്ഞു. ‘വ്യക്തിപരമായ പ്രശ്‌നങ്ങളാണ് സഹോദരനെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും അവര്‍ വ്യക്‌തമാക്കി.

prp

Related posts

Leave a Reply

*