തിരുവനന്തപുരം: വേണുഗോപാലന്‍ നായരുടെ ആത്മഹത്യക്ക് ബിജെപി സമരവുമായി ബന്ധമില്ലെന്നും തികച്ചും കുടുംബപരമായ കാരണങ്ങളാലെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ജീവിത നൈരാശ്യം മൂലം തുടര്‍ന്ന് ജീവിക്കുവാന്‍ ആഗ്രഹം ഇല്ലാത്തതിനാല്‍ ആത്മഹത്യചെയ്‌തതാണെന്ന് മരണമൊഴിയില്‍ വ്യക്തമാക്കുന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് (2) ആശുപത്രിയില്‍ എത്തിയാണ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. തീകൊളുത്തി മരണ വെപ്രാളത്തില്‍ സമരപന്തലിന് സമീപത്തേക്ക് ഓടിയതാണെന്നും ഇയാള്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. ശബരിമല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും […]

