‘വിരട്ടല്‍ ഇങ്ങോട്ട് വേണ്ട’; ബി.ജെ.പിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തുമെന്ന ഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട. അതിനുള്ള ശേഷി ബി.ജെ.പിയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അക്രമം നടത്തിയവരെ പിടിക്കരുതെന്നാണ് ചിലര്‍ പറയുന്നത്. ആ വിരട്ടല്‍ കേരളത്തില്‍ വേണ്ട. പട്ടാപ്പകല്‍ കൊലചെയ്യുന്നവരെപ്പോലും വെറുതെ വിടുന്ന നിലപാട് മറ്റ് സംസ്ഥാനങ്ങളില്‍ നടക്കും. കേരളത്തില്‍ നടക്കില്ലെന്നും അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്‍റെ ക്രമസമാധാനനില തകര്‍ക്കാമെന്ന ആഗ്രഹം ആര്‍ക്കും വേണ്ട. സംസ്ഥാനത്തെ തകര്‍ക്കുന്ന രീതിയില്‍ ബോധപൂര്‍ണമായ അക്രമം കേരളത്തില്‍ നടന്നു. ഇതില്‍ 95 ശതമാനത്തിനും നേതൃത്വം നല്‍കിയത് സംഘപരിവാറാണ്. എല്ലാ വിഭാഗങ്ങളെയും ലക്ഷ്യം വച്ച്‌ ആക്രമണം നടന്നു. എന്നാല്‍ ചിലര്‍ക്ക് തങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കുന്നില്ലെന്ന നിരാശയുണ്ട്. എന്നാല്‍ സംസ്ഥാനത്തെ കാര്യങ്ങളെല്ലാം നന്നായി നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

prp

Related posts

Leave a Reply

*