മുഖ്യമന്ത്രി രാജി വയ്ക്കണം; പ്രതിഷേധവുമായി ബിജെപി എംപിമാര്‍ പാര്‍ലമെന്‍റില്‍

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിനു പിന്നാലെ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങള്‍ സംസ്ഥാന സര്‍ക്കാരിനുമേല്‍ ചാരി ബിജെപി. പിണറായി സര്‍ക്കാരിനെ പിരിച്ചു വിടണമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. നിഷികാന്ത് ദുബെ എംപിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സംസ്ഥാനത്തുണ്ടായ അക്രമങ്ങളുടെയും മറ്റും ഉത്തരവാദിത്തം  മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും   ബിജെപി എംപിമാര്‍ ആവശ്യപ്പെട്ടു. വി.മുരളീധരന്‍ എംപിയുടെ വീടിന് നേരെയുള്ള ആക്രമണത്തെക്കുറിച്ചും എംപിമാര്‍ അപലപിച്ചു.ജെ.പി.നദ്ദ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ധര്‍ണയ്ക്ക് പിന്തുണ‍യുമായെത്തിയിരുന്നു.

 

prp

Related posts

Leave a Reply

*