പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ പെട്രോളൊഴിച്ച്‌ കത്തിച്ചു

ഹൈദരാബാദ്:  പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പട്ടാപ്പകല്‍ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു. 80 ശതമാനം പൊള്ളലേറ്റ 23 കാരിയെ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഹൈദരാബാദിലെ ലാലഗുഡ പ്രദേശത്ത് ബുധനാഴ്ച വൈകീട്ടാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ യുവാവ് യുവതിയുമായി പത്ത് മിനിറ്റോളം സംസാരിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംസാരിക്കുന്നതിനിടെ ക്ഷോഭിച്ച യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം […]

കുഞ്ചാക്കോ ബോബന്‍റെ ഷൂട്ടിംഗ് സ്ഥലത്ത് ആക്രമണം; 2 പേര്‍ അറസ്റ്റില്‍

ആലപ്പുഴ: നടന്‍ കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് ആക്രമണം. രണ്ടു പേര്‍ പിടിയിലായി. അഭിലാഷ്, പ്രിന്‍സ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച ആലപ്പുഴ കൈനഗരിയിലെ ‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അക്രമണമുണ്ടായത്. കുഞ്ചാക്കോ ബോബന്‍, സലീം കുമാര്‍ തുടങ്ങി നൂറോളം പേര്‍ ലൊക്കേഷനിലുള്ളപ്പോഴായിരുന്നു അക്രമണം. വൈകുന്നേരം ആറരയോടെ ഷൂട്ടിങ് സെറ്റിലെത്തിയ യുവാക്കള്‍ മദ്യലഹരിയില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ ഇവരെ ഓടിച്ചെന്ന് രക്ഷിച്ചു. പിന്നീട് […]

അനധികൃത മദ്യവില്‍പന സംഘത്തെ പിടിക്കാന്‍ സഹായിച്ച സ്ത്രീയ്ക്ക് നേരെ ക്രൂരമര്‍ദ്ദനം

ന്യൂഡല്‍ഹി: അനധികൃത മദ്യവില്‍പന സംഘത്തെ പിടികൂടുന്നതിനായി പൊലീസിനെയും വനിതാ കമ്മിഷനെയും സാഹായിച്ച സ്ത്രീയ്ക്ക് ക്രൂര മര്‍ദ്ദനവും അപമാനവും. നഷാ മുക്തി പഞ്ചായത്തിലെ വനിതാ അംഗമാണ് പ്രദേശത്തെ മറ്റു സ്ത്രീകളില്‍ നിന്നും അപമാനത്തിനും മര്‍ദ്ദനത്തിനും ഇരയായത്. ഡല്‍ഹിക്കടുത്ത് നരേലയിലെ ജെ.ജെ ക്ലസ്റ്ററിലാണ് സംഭവം നടന്നത്. നാട്ടിലുള്ള കള്ളവാറ്റുകാരെ പിടികൂടാന്‍ സഹായിച്ചു എന്ന പേരിലാണ്  25ലധികം പേരടങ്ങുന്ന സംഘം ഇരുമ്പുവടികളുപയോഗിച്ച് യുവതിയെ മര്‍ദ്ദിച്ചത്. സ്ത്രീയെ തെരുവിലൂടെ വലിച്ചിഴക്കുകയും നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയും ചെയ്തു. മദ്യമാഫിയകള്‍ക്കെതിരെ പ്രതികരിച്ചതിന് ഇവരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെയും വസ്ത്രങ്ങള്‍ വലിച്ചു […]

ബിജെപി നേതാവിന്‍റെ വീടിനുനേരെ ആക്രമണം

പറവൂര്‍ :  പറവൂറില്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീടിനു നേരെ ആക്രമണം. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് അറിവില്ല. വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകള്‍ അജ്ഞാതര്‍ കത്തിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിയാണ് ബിജെപി വടക്കേക്കര പഞ്ചായത്ത് കമ്മറ്റി ഭാരവാഹി ടി.ജെ.ജിജേഷിന്‍റെ  വീടിന് നേരെ ആക്രമണം നടന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ബൈക്കുകള്‍ ആളി കത്തുന്നതാണ് കണ്ടത്. എന്നാല്‍ അക്രമികള്‍ ഓടിരക്ഷപെട്ടു. പറവൂര്‍ പൊലീസ് സ്ഥലത്തത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 പാനൂരില്‍ 2 സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

:  പാനൂര്‍ പൂത്തൂരില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ചെണ്ടയാട് കുനിമ്മലില്‍ കെ നൗഷാദ് കൂടെയുണ്ടായിരുന്ന പൂളാണ്ടി നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. സമീപത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു നടന്നു പോവുകയായിരുന്ന നൗഷാദിനെ കുനിമ്മല്‍ കനാലിനു സമീപം പതിയിരുന്ന സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.മാരകായുധങ്ങളുമായെത്തിയ ഇരുപതോളം പേരാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച  നൗഫലിനും വെട്ടേറ്റു. ഇരുവരേയും തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി […]

ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം

ഗുജറാത്ത്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം. ഗുജറാത്തിലെ ബനസ്കന്ത ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ജിഗ്നേഷിന് നേരെ ആക്രമണമുണ്ടായത്. അദ്ദേഹത്തിന്‍റെ  അകമ്പടി വാഹനത്തിന് നേരെ അജ്ഞാതര്‍ കല്ലെറിയുകയായിരുന്നു. പാലന്‍പൂരില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. മേവാനിയുടെ കാറിന് നേരെ ആക്രമികള്‍ കല്ലെറിയുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കാറിന്‍റെ ചില്ലു തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മേവാനിക്ക് പരിക്കേറ്റിട്ടില്ല. പിന്നീട് മറ്റൊരു വാഹനത്തില്‍ യാത്ര തുടരുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കാത്തതിനാല്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും ഈ വിഷയത്തില്‍ എന്ത് നിയമനടപടികള്‍ സ്വീകരിക്കാന്‍ […]

സ്വന്തം മകളെ ഒഴിവാക്കാനായി അമ്മ ചൂടായ ദോശക്കല്ലിന്‍റെ മുകളില്‍ ഇരുത്തി പൊള്ളിച്ചു

ഹൈദരാബാദ്: കാമുകന്‍റെ നിര്‍ദ്ദേശ പ്രകാരം സ്വന്തം അമ്മ മകളെ ഒഴിവാക്കാനായി ചൂടായ ദോശക്കല്ലിന്‍റെ മുകളില്‍ ഇരുത്തി പൊള്ളലേല്‍പ്പിച്ചു. മാരകമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഇവര്‍ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന ബറോസാ സെന്‍ട്രലില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഞായറാഴ്ച രാവിലെയായിരുന്നു കുട്ടിയുമായി അമ്മയായ ലളിതയും കാമുകനും ബറോസാ സെന്‍ട്രലില്‍ എത്തിയത്. കുട്ടിയെ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ലഭിച്ചതാണെന്നും അവളെ ദത്തെടുക്കാന്‍ താല്‍പ്പര്യം ഉണ്ടെന്നും അറിയിച്ചു. എന്നാല്‍ കുട്ടി അവരുടെ കൂടെ വരാന്‍ തയ്യാറാകുന്നില്ല എന്നുമാണ് പറഞ്ഞത്. എന്നാല്‍ ഇവര്‍ […]

ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗിന്‍റെ സഹോദരിക്കു നേരെ ലൈംഗികാതിക്രമം

ലോസ് ആഞ്ചലസ്: ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ സഹോദരി റാന്‍ഡിക്ക് നേരെ ലൈംഗിക അതിക്രമം. ലോസ് ആഞ്ചലസില്‍ നിന്നും മെക്സിക്കോയിലെ മസാട്ലനിലേക്ക് പോകവേ അലാസ്ക എയര്‍ലൈന്‍സില്‍ വച്ചാണ് സംഭവം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റാന്‍ഡി സംഭവം പങ്കുവെച്ചത്. യാത്രക്കിടയില്‍ അടുത്തിരുന്നയാള്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇതേക്കുറിച്ച്‌ വിമാനയാത്രക്കാരോട് പരാതിപ്പെട്ടിരുന്നെന്നും റാന്‍ഡി പറഞ്ഞു. എന്നാല്‍ അക്രമം നടത്തിയാള്‍ വിമാനത്തിലെ സ്ഥിരം യാത്രക്കാരനാണെന്നും, അയാള്‍ക്ക് കൂടുതല്‍ മദ്യം നല്‍കൂ എന്ന രീതിയില്‍ സംഭവത്തെ നിസാരവല്‍ക്കരിക്കുകയായിരുന്നെന്നും റാന്‍ഡി പറഞ്ഞു. അയാളുടെ പെരുമാറ്റത്തെ അവര്‍ അവഗണിച്ചുവെന്നും […]

സോപ്പ് നിര്‍മ്മാണം അഭിമാന ക്ഷതമാണെന്ന്; ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണത്തില്‍ നരകയാതന അനുഭവിച്ച് യുവതി

മുംബൈ: കുടുംബം പോറ്റാന്‍ ജോലിക്ക് ഇറങ്ങിയ ഭാര്യക്കു നേരിട്ടത് ദുരന്തം. സക്കീറ അലി ഷെയ്ഖെന്ന യുവതിയാണ് ഇപ്പോള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്നത്. കണ്ണുകള്‍ പൊട്ടിയൊഴുകി മുഖം വികൃതമാക്കപ്പെട്ട് സക്കീറ നരകിക്കുകയാണ്. ആസിഡ് ആക്രമണത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ജീവിക്കുന്ന രക്തസാക്ഷി. മുംബൈയില്‍ നവംബര്‍ മാസമാദ്യമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മടിയനായ ഭര്‍ത്താവ് ഒരു ജോലിക്കും പോകില്ല. രണ്ടു മക്കളടങ്ങിയ കുടുംബം പോറ്റാന്‍ സക്കീറക്ക് മറ്റ് വഴികളില്ലായിരുന്നു. പാര്‍ട്ട് ടൈം ജോലിയായി  സോപ്പ് നിര്‍മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഭാര്യയുടെ ഈ തൊഴില്‍ തന്‍റെ അഭിമാനത്തിന് […]

ഡല്‍ഹി ദ്വാരക മെട്രോ സ്റ്റേഷന് സമീപം വെടിവെയ്പ്പ്; 5 പേര്‍ അറസ്റ്റില്‍

ദക്ഷിണ ഡല്‍ഹിയില്‍ ദ്വാരക മെട്രോ സ്റ്റേഷന് സമീപം പൊലീസും കൊള്ളസംഘവും തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ അറസ്റ്റില്‍ . സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് കുറ്റവാളികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഡല്‍ഹി- പഞ്ചാബ് പൊലീസിന്‍റെ സംയുക്ത സംഘം നടത്തിയ നീക്കത്തിലാണ് കുറ്റവാളികളെ കീഴടക്കിയത്. രാവിലെയാണ് തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്റ്റേഷനു സമീപം ഒരു വീട്ടില്‍ വെടിവയ്പ്പുണ്ടായത്.     സംഭവ സ്ഥലത്ത് നിന്ന് 12 പിസ്റ്റളുകളും 11 തോക്കിന്‍ തിരകളും കണ്ടെടുത്തു. മേവാത്തില്‍ നിന്നുള്ള കാര്‍ മോഷ്ടാക്കളുടെ […]