ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം

ഗുജറാത്ത്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം. ഗുജറാത്തിലെ ബനസ്കന്ത ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ജിഗ്നേഷിന് നേരെ ആക്രമണമുണ്ടായത്. അദ്ദേഹത്തിന്‍റെ  അകമ്പടി വാഹനത്തിന് നേരെ അജ്ഞാതര്‍ കല്ലെറിയുകയായിരുന്നു.

പാലന്‍പൂരില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. മേവാനിയുടെ കാറിന് നേരെ ആക്രമികള്‍ കല്ലെറിയുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കാറിന്‍റെ ചില്ലു തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മേവാനിക്ക് പരിക്കേറ്റിട്ടില്ല. പിന്നീട് മറ്റൊരു വാഹനത്തില്‍ യാത്ര തുടരുകയായിരുന്നു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കാത്തതിനാല്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും ഈ വിഷയത്തില്‍ എന്ത് നിയമനടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്ന് ബനാസ്കാന്ത എസ്.പി നീരജ് ബഡ്ഗുജാര്‍ വ്യക്തമാക്കി.

അതേസമയം ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് മേവാനി ആരോപിച്ചു. എന്നാല്‍ ആരോപണം ബി.ജെ.പി നിഷേധിച്ചു. ഡിസംബറില്‍ നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വാദ്ഗാമില്‍ നിന്നാണ് മേവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കോണ്‍ഗ്രസിന്‍റെയും എ.എ.പിയുടെയും പിന്തുണ ഇവിടെ ജിഗ്നേഷ് മേവാനിക്കുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

prp

Related posts

Leave a Reply

*