ഓഖി; 11 മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മൂലം കടലിലകപ്പെട്ട പതിനൊന്ന് മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന കണ്ടെത്തി. ലക്ഷദ്വീപിനടുത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേന ഇവരെ ലക്ഷദ്വീപ് തീരത്തേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ നാവിക- വ്യോമ സേനകള്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 359 ആയി.

കൂടുതല്‍ തിരച്ചിലിനായി നാവികസേനയുടെ കല്‍പേനി എന്ന കപ്പല്‍ കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക്   തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയോടൊപ്പം നാട്ടുകാരും കൂടി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ഇതിനിടെ ക​ന്യാ​കു​മാ​രി​ക്ക് സ​മീ​പം ചു​ഴ​ലി​ക്കാ​റ്റി​ല്‍​പെ​ട്ട് ക​ട​ലി​ല്‍ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന ബോ​ട്ട് ക​ണ്ടെ​ത്തി. ബി​നോ​യ് മോ​ന്‍ എ​ന്ന ബോ​ട്ടാ​ണ് ക​ണ്ടെ​ത്തി​യ​ത്. കാ​യം​കു​ള​ത്തി​നു സ​മീ​പം പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​നി​ന്നാ​ണ് ബോ​ട്ട് ക​ണ്ടെ​ത്തി​യ​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 13 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ നേ​ര​ത്തെ ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു.

 

prp

Related posts

Leave a Reply

*